|    Aug 21 Mon, 2017 6:33 am
FLASH NEWS

ചെങ്ങന്നൂരില്‍ നിരോധിത മേഖലയില്‍ വീണ്ടും മണ്ണെടുപ്പ്‌

Published : 10th August 2017 | Posted By: fsq

 

ചെങ്ങന്നൂര്‍: താലൂക്കില്‍ മണ്ണെടുപ്പ് നിരോധിത മേഖലയായ മുളക്കുഴ പഞ്ചായത്തിലെ 14ാംവാര്‍ഡില്‍ ഉള്‍പ്പെട്ട മൂലപ്ലാവിന്‍ചുവടിന് സമീപത്തെ കൂറ്റന്‍ മല ഇടിച്ച് വീണ്ടും മണ്ണ് കടത്ത് തുടങ്ങി. 10 വര്‍ഷം മുമ്പ്് മണ്ണെടുപ്പ് ആരംഭിച്ച് ഏക്കറുകണക്കോളം പ്രദേശത്തെ മണ്ണ് കടത്തിയ ഇവിടെ രൂക്ഷമായ കുടിവെള്ള ക്ഷാമവും പ്രകൃതി ക്ഷോഭവും അനുഭവപ്പെട്ടതോടെ മണ്ണ് കടത്ത് നിരോധിച്ചിരുന്നു. മുമ്പ്് മണ്ണെടുത്ത സ്ഥലത്തെ തിട്ടകള്‍ ഇപ്പോഴും വിസ്തൃതമായ സ്ഥലത്ത് ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി ഈ തിട്ടകളുടെ മുകളിലേക്ക് മണ്ണുമാന്തി യന്ത്രം ഓടിച്ചുകയറ്റി മണ്ണിളക്കി താഴ്ചയിലേക്ക് മറിക്കുകയും ഇവ ലോറിയില്‍ കയറ്റി അയയ്ക്കുകയുമാണ് ചെയ്യുന്നത്. ശക്തമായ മഴയില്‍ മണ്ണൊലിച്ച് തങ്ങളുടെ വീടും കൃഷി സ്ഥലവും നശിച്ചുപോകാനുള്ള സാധ്യതയും പ്രദേശിവാസികള്‍ പങ്ക് വക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക