|    Jul 25 Tue, 2017 12:17 pm
FLASH NEWS

ചെങ്ങന്നൂരില്‍ നിരവധി ബൈക്കുകള്‍ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍

Published : 28th November 2015 | Posted By: SMR

ചെങ്ങന്നൂര്‍: ഇരുചക്രവാഹനങ്ങള്‍ മോഷ്ടിച്ചു വില്‍ക്കുകയും നമ്പരുകള്‍ മാറ്റി ഉപയോഗിക്കുകയും ചെയ്തുവന്ന യുവാവിനെ ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂര്‍ ക്രിസ്റ്റ്യന്‍ കോളജിന് സമീപം ലക്ഷംവീട് കോളനിയില്‍ കൈലാത്ത് വീട്ടില്‍ ലിബിന്‍ വര്‍ഗീസ് (20) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഏപ്രില്‍ 21ന് ചെങ്ങന്നൂര്‍ കാരക്കാട് വെട്ടിപ്പീടിക കൊട്ടാരത്ത് വീട്ടില്‍ രാജന്‍ വര്‍ഗീസിന്റെ പാഷന്‍ പ്ലസ് ബൈക്ക് മോഷ്ടിച്ച കേസിലാണ് ഇയാള്‍ അറസ്റ്റിലായത്.
സമാനരീതിയില്‍ ഇരുചക്രവാഹനങ്ങള്‍ മോഷ്ടിച്ചതായും വില്‍പ്പന നടത്തിയതായും ഇയാള്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിട്ടുണ്ട്. മോഷണം നടത്തുന്ന ബൈക്കുകള്‍ റെയില്‍വേ സ്റ്റേഷന്‍, ആള്‍ത്തിരക്കുള്ള മറ്റു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സൂക്ഷിച്ചശേഷം ആവശ്യാനുസരണം ഉപയോഗിക്കുകയാണു പതിവ്. സ്‌കൂള്‍ കോളജ് കുട്ടികള്‍ക്ക് ഇയാള്‍ മോഷ്ടിച്ച ബൈക്കുകള്‍ വാടകയ്ക്ക് നല്‍കിയിരുന്നതായും പോലിസ് പറയുന്നു. മോഷണം നടത്തുന്ന ബൈക്കുകളില്‍ സഞ്ചരിക്കുമ്പോള്‍ മോഡല്‍ കൂടിയ മറ്റ് ബൈക്കുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഓടിച്ചുകൊണ്ടുവന്നവ ഉപേക്ഷിച്ചശേഷം സാഹചര്യം അനുകൂലമാണെങ്കില്‍ പുതിയവയുമായി കടക്കുന്ന രീതിയാണ് ഇയാള്‍ക്കുള്ളത്. മോഷ്ടിച്ചെടുത്ത ബൈക്കുകള്‍ വിറ്റ സ്ഥലങ്ങളും ആളുകളേയും കണ്ടെത്താന്‍ കൂടുതല്‍ ചോദ്യം ചെയ്യുമെന്നും പോലിസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക