|    Sep 18 Tue, 2018 9:13 pm
FLASH NEWS

ചെങ്ങന്നൂരില്‍ നിയന്ത്രണം വിട്ട ജീപ്പ് വൈദ്യുതി പോസ്റ്റ് ഇടിച്ചു തകര്‍ത്തു

Published : 8th May 2017 | Posted By: fsq

 

ചെങ്ങന്നൂര്‍: നിയന്ത്രണം വിട്ട ജീപ്പിടിച്ച് 110 കെവി വൈദ്യുത പോസ്റ്റ് തകര്‍ന്നു. എംസി റോഡില്‍ ചെങ്ങന്നൂര്‍ ഹാച്ചറി ജങ്ഷനു സമീപമുള്ള വൈദ്യുതി പോസ്റ്റാണ് ഞായറാഴ്ച രാവിലെ 11ഓടെ നിയന്ത്രണം വിട്ട ജീപ്പ് ഇടുച്ചു തകര്‍ത്തത്. നൂറനാട് പടനിലം കാര്‍ത്തികയില്‍ വിജയകുമാറും കുടുംബവും സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. പനച്ചിക്കാട് ക്ഷേത്രത്തില്‍ പോയി മടങ്ങവെയുണ്ടായ അപകടത്തില്‍ ജീപ്പിലുണ്ടായിരുന്ന കുടുംബാംഗങ്ങളായ രമണിയമ്മ (67), കാര്‍ത്തിക (30), മാന്തമ്മ (55) എന്നിവര്‍ക്കും പരിക്കേറ്റു. ഇരുമ്പ് പോസ്റ്റ് ഒടിഞ്ഞ് എം സി റോഡിനു കുറുകെ വീണ് ഗതാഗതം സ്തംഭിച്ചു. സമീപമുള്ള ഓട്ടോ സ്റ്റാന്‍ഡിലെ െ്രെഡവര്‍മാര്‍ രക്ഷാ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി.  പോസ്റ്റ്  തകര്‍ന്നതിനെ തുടര്‍ന്ന് നഗരത്തിലും പരിസരങ്ങളിലും മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss