|    Jan 20 Fri, 2017 5:13 am
FLASH NEWS

ചെങ്ങന്നൂരില്‍ ടിപ്പര്‍ ലോറികള്‍ പണിമുടക്കി

Published : 6th October 2016 | Posted By: Abbasali tf

ചെങ്ങന്നൂര്‍: പോലിസ് അനധികൃതമായി  ടിപ്പര്‍ ലോറിയും ജെസിബിയുംപിടിച്ചെക്കുന്നതായി ആരോപിച്ച് ഓള്‍ കേരള ഗുഡ്‌സ് ഗാരേജ് ഓണേഴ്‌സ് ആന്റ്സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ ടിപ്പര്‍ ലോറി പണിമുടക്കി. ഇന്നലെ ഉതച്ചയ്ക്ക് 12 ഓടെ പുത്തന്‍കാവ് ജങ്ഷന് സമീപമാണ് സമരക്കാര്‍ ലോറികള്‍ തടഞ്ഞത്. മറ്റുജില്ലകളില്‍ നിന്ന് എത്തിയ ടിപ്പര്‍ ലോറികളാണ് റോഡില്‍ തടഞ്ഞത്.കഴിഞ്ഞ ദിവസം വൈകിട്ട് പാണ്ടനാട്ടില്‍ വീടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പണി നടക്കുന്നതിനിടയില്‍ ചെങ്ങന്നൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം ജെസിബി പിടിച്ചെടുത്തിരുന്നു. ഇതേതുടര്‍ന്ന് സംഘടനയിലെ അംഗങ്ങള്‍ ചെങ്ങന്നൂര്‍ കോടതിയുടെ നിര്‍മാണം നടക്കുന്ന സ്ഥലത്ത് എത്തി പണികള്‍ തടയുകയും അവിടെ പ്രവര്‍ത്തിപ്പിച്ചിരുന്ന എക്‌സ്‌കവേറ്റര്‍ പിടിച്ചെടുക്കണമെന്ന് പോലിസിനോട് ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ശേഷം ഈ വാഹനം രാത്രിയോടെ വിട്ടയച്ചു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു പണിമുടക്കിയത്. പിന്നീട് സമരക്കാര്‍ പോലിസുമായി ചര്‍ച്ച നടത്തി. സ്‌കൂള്‍ സമയങ്ങളില്‍ വാഹനം ഓടിക്കരുതെന്നും, പാസ് ഇല്ലാതെയും അനുവദിച്ചതില്‍ കൂടുതല്‍ അളവില്‍ മണ്ണ് കടത്തുന്നത് കര്‍ശ്ശനമായി തടയുമെന്നും പോലിസ് സമരക്കാരെ അറിയിച്ചു.കോടതി പ്രവര്‍ത്തിക്കുന്നസമയങ്ങളില്‍ കോടതിവളപ്പില്‍ നിര്‍മാണ ജോലികള്‍ ചെയ്യാന്‍ സാധിക്കാത്തതിനാലാണ് വൈകീട്ട് മുതലുള്ള സമയങ്ങളില്‍ എക്‌സ്‌കവേറ്റര്‍ പ്രവര്‍ത്തിപ്പിച്ചതെന്നും ഇനിന് പ്രത്യേക അനുമതി നല്‍കിയിട്ടുണ്ടന്നും സിഐ ടി മനോജ് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക