|    Jul 22 Sun, 2018 12:31 pm
FLASH NEWS

ചെങ്ങന്നൂരില്‍ ജില്ലാ ആശുപത്രി പേരില്‍മാത്രം ഒതുങ്ങി

Published : 14th September 2017 | Posted By: fsq

 

ചെങ്ങന്നൂര്‍: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്്തത മൂലം ചെങ്ങന്നൂരില്‍ ജില്ലാ ആശുപത്രി പേരില്‍മാത്രം ഒതുങ്ങി. ഐസിയു, തിയേറ്റര്‍ കോംപ്ലക്‌സ്, ഡയാലിസിസ് സെന്റര്‍, എല്ലാ വിഭാഗങ്ങളുടെയും സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍, നാല് ക്വാഷ്യാലിറ്റി മെഡിക്കല്‍ ഓഫിസര്‍മാരുടെ സേവനം, കിടക്കകളുടെ എണ്ണത്തിലുള്ള വര്‍ധനവ് എന്നിവയായിരുന്നു പ്രധാനമായി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് ജില്ലാ ആശുപത്രിയായി പ്രഖ്യാപനം കഴിഞ്ഞ് രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ 36 ഡോക്ടര്‍മാര്‍ ആവശ്യമായുള്ള ആശുപത്രിയില്‍ 25 പേരെ മാത്രമാണ് നിയോഗിച്ചത്. ജില്ലാ ആശുപത്രിയില്‍ അവശ്യം വേണ്ട ഐസിയു ഇതുവരെ സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ആധുനിക സൗകര്യമുളള ആംബുലന്‍സോ, വിദഗ്ധ ചികില്‍സയ്ക്ക് ആവശ്യമായ മറ്റ് സംവിധാനങ്ങളോ ഇവിടെയില്ല. ആശുപത്രിയിലെ പഴയ കെട്ടിടങ്ങളെല്ലാം തന്നെ ജീര്‍ണാവസ്ഥയിലാണ്. സ്ഥല പരിമിതിയാണ് ആശുപത്രിയുടെ വികസനത്തിനു കീറാമുട്ടിയായി നില്‍ക്കുന്നത്. സ്ത്രീകള്‍ക്കും കിട്ടികള്‍ക്കുമായി പുതിയ കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചിട്ടുണ്ടെങ്കിലും പണി പൂര്‍ത്തിയായിട്ടില്ല. ഇക്കാരണത്താല്‍ വിദഗ്ധ ചികില്‍സയ്ക്കായി ഇവിടെ എത്തുന്നവരില്‍ ഭൂരിഭാഗം രോഗികളെയും മെഡിക്കല്‍ കോളജിലേക്കോ മറ്റ് ആശുപത്രിയിലേക്കോ റഫറു ചെയ്യുകയാണ് ചെയ്യുന്നത്. മാത്രമല്ല ഇവിടെ എത്തുന്ന ഡോക്ടറന്മാര്‍ അധികവും ദൂര സ്ഥലങ്ങളില്‍ നിന്നുള്ളവരാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss