|    Sep 24 Sun, 2017 5:48 pm
FLASH NEWS

ചെങ്ങന്നൂരില്‍ എസ്എന്‍ഡിപി യൂനിയനില്‍ ഭാരവാഹികളുടെ കൂട്ടരാജി

Published : 15th November 2016 | Posted By: SMR

ചെങ്ങന്നൂര്‍: എസ്എന്‍ഡിപി ചെങ്ങന്നൂര്‍ യൂനിയന്‍ രാജിവച്ചു. പ്രസിഡന്റ് സന്തോഷ് കുമാര്‍, സെക്രട്ടറി അനു സി സേനന്‍, കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരാണ് രാജി സമര്‍പ്പിച്ചത്.  മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നതായി ആക്ഷേപമുള്ള താലൂക്ക് യൂനിയന്റെ പൊടുന്നനെയുള്ള കൂട്ടരാജി നേതൃത്വത്തെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്. എസ്എന്‍ഡിപി യൂനിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, യൂനിയന്‍ വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി എന്നിവരെ സംഘടിപ്പിച്ചു നടത്തിയ വിവിധ പരിപാടികളുടെ പേരിലും താലൂക്ക് യൂനിയന്‍ ഷോപ്പിങ്് കോംപ്ലക്‌സ് നിര്‍മാണത്തിലും സ്വായശ്രയ സംഘം രൂപീകരണത്തിലും വ്യാപകമായ അഴിമതി നടത്തിയെന്ന് പരക്കേ ആരോപണം നിലനില്‍ക്കെയാണ് ഈ കൂട്ടരാജി.എസ്എന്‍ഡിപി യൂനിയന്‍ മുന്‍ കൗണ്‍സിലര്‍ ആയിരുന്ന സുനില്‍ വള്ളിയില്‍ താലൂക്ക് യൂനിയനില്‍ നടന്ന വിവിധ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ചെങ്ങന്നൂര്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ പരാതിയില്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടന്നു വരുന്നതിനിടയിലാണ് കൂട്ടരാജി. കൂടാതെ തന്നെക്കൊണ്ട് കോഴഞ്ചേരി യൂനിയന്‍ ബാങ്കില്‍ നിന്നും 6.5 ലക്ഷം രൂപ് ലോണെടുപ്പിച്ച് കൃതൃമം നടത്തിയെന്ന് താലൂക്ക് യൂനിയന്‍ വൈസ് പ്രസിഡന്റ് പി ഡി ശ്രീനിവാസന്‍ പോലീസില്‍ നേരത്തെ പരാതി നല്‍കിയിരുന്നു.   ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെ യൂനിയന്‍ ഭാരവാഹികളുടെ കൂട്ടരാജി പല അഭ്യൂഹങ്ങള്‍ക്കും കളമൊരുക്കിയിരിക്കുകയാണ്. ഇതേസമയം ഇപ്പോള്‍ താലൂക്ക് യൂനിയന്‍ അസി. സെക്രട്ടറിയായി ചുമതല ഏറ്റ അനില്‍ പി ശ്രീരംഗത്തെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് പരിഗണിക്കരുതെന്ന ആവശ്യം നേതൃത്വം നിരാകരിച്ചതും ബിഡിജെഎസ് സഖ്യം ചെങ്ങന്നൂരില്‍ വിപുലപ്പെടുത്തണമെന്ന നേതൃത്വത്തിന്റെ നിര്‍ദേശവും കാരണമാണ് രാജിയെന്നാണ് താലൂക്ക് യൂണിയന്‍ ഭാരവാഹികളുടെ ഭാഷ്യമെന്നറിയുന്നു. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ഏറ്റവും കൂടുതല്‍ ബന്ധം പുലര്‍ത്തിപ്പോന്നിരുന്നതാണ് ചെങ്ങന്നൂര്‍ യൂനിയന്‍. എങ്കിലും നിലവിലെ സാഹചര്യത്തില്‍ നേതൃത്വം ഇവര്‍ക്ക് കൂട്ടുനില്‍ക്കാന്‍ സാധ്യതയില്ലെന്നാണ് അറിയുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക