|    Aug 21 Mon, 2017 12:44 am
FLASH NEWS

ചെങ്ങന്നൂരിലെ വഴിവാണിഭക്കാരെ പിടികൂടാനുള്ള തീരുമാനം അട്ടിമറിച്ചു

Published : 30th November 2016 | Posted By: SMR

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ അനധികൃതമായി തമ്പടിച്ചിരിക്കുന്ന വഴിവാണിഭക്കാരെയും ബാലവേലക്കാരെയും പിടികൂടാനും ഒഴിവാക്കാനുമുള്ള ആര്‍ഡിഒയുടെയും പോലിസിന്റെയും തീരുമാനം ഇടനിലക്കാര്‍ ഇടപെട്ട് അട്ടിമറിച്ചു. ഈ കച്ചവട സംഘങ്ങളുമായി ബന്ധമുള്ള ആളുകളുടെ സ്വാധീനം മൂലമാണ് ഒഴിപ്പിക്കല്‍ നടക്കാതെ പോയത്. റെയില്‍വേ സ്റ്റേഷന്‍ റോഡിലെ വ്യാപകമായ ബാലവേല കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വാര്‍ത്ത ആയിരുന്നു. വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, മാലകള്‍, സിന്ദൂരം എന്നിവ വില്പന നടത്താന്‍ 10 വയസ് പോലും തികയാത്ത അന്യ സംസ്ഥാനത്തു നിന്നുള്ള കുട്ടികളെ വ്യാപകമായി ഉപയോഗിക്കുന്നത് പോലിസിന്റെ കണ്‍മുന്നിലാണെങ്കിലും ഇതിനെതിരേ നടപടി എടുത്തിരുന്നില്ല. എന്നാല്‍ വാര്‍ത്ത പുറത്തുവന്നതോടെ ഈ സംഘത്തെ ഒഴിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും അല്‍പ്പ സമയത്തിനകം ഈ നടപടി നിര്‍ത്തി വയ്ക്കുകയായിരുന്നു. കച്ചവട സംഘങ്ങളുമായി ബന്ധമുള്ള ചിലര്‍ നടത്തിയ സ്വാധീനമാണ് ഇതിനു പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.തീര്‍ത്ഥാടന കാലം മുതലാക്കി കടകളിലും വ്യാപാര സ്ഥാപനങ്ങളിലും അമിത വിലയും അനധികൃത കച്ചവടവും ചൂണ്ടിക്കാണിച്ചാലും ഇതു തന്നെയാണ് ഉദ്യോഗസ്ഥര്‍ എടുക്കുന്ന നിലപാട്. പണത്തിനും പാരിതോഷികത്തിനും വഴങ്ങി വ്യാപാരികള്‍ക്കെതിരേ നടപടി എടുക്കാതെ ഉദ്യോഗസ്ഥര്‍ തടിതപ്പുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക