|    Aug 20 Mon, 2018 7:48 pm
FLASH NEWS
Home   >  Editpage  >  Second edit  >  

ചെങ്കൊടി വീണ്ടും

Published : 7th August 2018 | Posted By: kasim kzm

കഴിഞ്ഞ ദിവസമാണ് ആപ്പിള്‍ കമ്പനി ലോകത്തെ ഏറ്റവും വലിയ കമ്പോളമൂല്യമുള്ള സ്ഥാപനമായി മാറിയത്- ഒരു ലക്ഷം കോടി ഡോളറിലധികമായി അതിന്റെ മൂല്യം. അതിന് അല്‍പം മുമ്പാണ് ന്യൂയോര്‍ക്കില്‍ ജനാധിപത്യ സോഷ്യലിസ്റ്റ് എന്നു സ്വയം വിശേഷിപ്പിക്കുന്ന 28കാരി അലക്‌സാന്‍ഡ്രിയ ഒകേസിയോ കോര്‍ടെസ് സീനിയര്‍ നേതാക്കളെ തറപറ്റിച്ച് കോണ്‍ഗ്രസ്സിലേക്കുള്ള പാര്‍ട്ടി സ്ഥാനാര്‍ഥിത്വം പിടിച്ചെടുത്തത്. ഒരുഭാഗത്ത് മുതലാളിത്തത്തിന്റെ വന്‍ കുതിപ്പ്; മറുവശത്ത് സോഷ്യലിസ്റ്റ് ആശയങ്ങളുടെ തിരിച്ചുവരവ്. ഇപ്പോള്‍ മുതലാളിത്തത്തിന്റെ പറുദീസയില്‍ സംഭവിക്കുന്നത് പരസ്പരവിരുദ്ധമായ ഈ രണ്ടു കാര്യങ്ങളാണ്.
എന്താണ് കാരണം എന്നറിയാന്‍ അധികം പാടുപെടേണ്ടതില്ല. മുതലാളിത്തം ജനവിരുദ്ധമായിരിക്കുന്നു; ഭരണകൂടങ്ങള്‍ ജനക്ഷേമകരമായ നയങ്ങള്‍ രൂപീകരിച്ചു നടപ്പാക്കുന്നതില്‍ പരാജയപ്പെടുന്നു. ജനരോഷം ഉയരുകയാണ്. അതു പല വിധത്തില്‍ പ്രകടിപ്പിക്കപ്പെടുന്നുണ്ട്. അമേരിക്കയിലും യൂറോപ്പിലും വ്യാപകമായിരിക്കുന്ന വിദേശ തൊഴിലാളികളോടുള്ള വിരോധത്തിനു പിന്നിലും ഇതുതന്നെ യഥാര്‍ഥ കാരണം. അമേരിക്കയില്‍ സാധാരണ ജനങ്ങളുടെ യഥാര്‍ഥ വേതനം കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഒരു മാറ്റവുമില്ലാതെ നില്‍ക്കുകയാണ്; അതേസമയം ജീവിതച്ചെലവ് വര്‍ധിക്കുകയും. ആരോഗ്യരംഗത്തും ക്ഷേമരംഗത്തും കടുത്ത നിയന്ത്രണങ്ങളും വന്‍കിടക്കാര്‍ക്ക് കൂറ്റന്‍ നികുതിയിളവും. ആരായാലും ചെങ്കൊടി എടുത്തുപോകുന്ന അവസ്ഥയാണ് മുതലാളിത്തലോകത്ത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss