|    Mar 23 Thu, 2017 11:56 am
FLASH NEWS

ചെങ്കുളം പെന്‍സ്റ്റോക്ക് പൈപ്പ്; സര്‍ജ് ടാങ്കില്‍ വിദഗ്ധസംഘം പരിശോധന നടത്തി

Published : 24th September 2016 | Posted By: SMR

അടിമാലി: ചെങ്കുളം പവര്‍ഹൗസിന്റെ പെന്‍സ്റ്റോക്ക് പൈപ്പിലെ സര്‍ജ് ടാങ്കില്‍ ചോര്‍ച്ച പരിശോധിക്കുന്നതിന് വൈദ്യുതി മന്ത്രി കടകപള്ളി സുരേന്ദ്രന്‍ നിര്‍ദേശാനുസരണം വിദഗ്ധസംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
ചോര്‍ച്ച സാരമുള്ളതല്ലെന്നും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും പരിശോധനയക്ക് നേതൃത്വം നല്‍കിയ വൈദ്യുതി ഭവനിലെ സിവില്‍ വിഭാഗം ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എസ് സുപ്രിയ പറഞ്ഞു സര്‍ജ് ടാങ്ക് നിര്‍മാണ വേളയില്‍ ഇവിടുത്തെ ജീവനക്കാര്‍ക്കും മറ്റും കുടിവെള്ളത്തിനായി ടാങ്കിന് അടിഭാഗത്തായി  രണ്ടിഞ്ച്  വ്യാസമുള്ള പൈപ്പ് സ്ഥാപിച്ചിരുന്നു. ഇതില്‍ നിന്നുള്ള ഹോസ് പൊട്ടിയപ്പോള്‍ വെള്ളം പുറത്തേക്ക് ചിതറിതെറിക്കുന്നതാണെന്നും ഇവര്‍ പറഞ്ഞു. ഇതോടാപ്പം അഞ്ചിടങ്ങളില്‍  ചോര്‍ച്ചയുണ്ട്. ഇത് കാലപ്പഴക്കത്താല്‍ സംഭവിച്ചതാണ് ഇവര്‍ പറഞ്ഞു.
വിശദമായ റിപോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും സുപ്രിയ വ്യക്തമാക്കി. പ്രദേശത്ത് അടിയന്തര അറ്റകുറ്റപ്പണിയും പ്രദേശത്തേക്കുള്ള വഴി, വെളിച്ചം എന്നിവ എത്തിക്കുന്നതിനും റിപോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുമെന്നും എസ് സുപ്രിയ പ്രതികരിച്ചു.

(Visited 10 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക