|    Dec 13 Wed, 2017 9:17 am
Home   >  Kerala   >  

ചെങ്കുളം പദ്ധതിയിലെ സെര്‍ജിക് ടാങ്കില്‍ വന്‍ചോര്‍ച്ച

Published : 22nd September 2016 | Posted By: mi.ptk

thenmala_sharpend-01

ഇടുക്കി: ചെങ്കുളം ജലവൈദ്യുത പദ്ധതിക്ക് ജലം എത്തിക്കുന്ന സെര്‍ജിക് ടാങ്കിന്റെ വാല്‍വില്‍ വന്‍ ചോര്‍ച്ച.വെള്ളത്തൂവല്‍ പവര്‍ഹൗസിലേക്കുള്ള പെന്‍്‌സ്റ്റോക്ക് പൈപ്പിലാണ് ചോര്‍ച്ചയുണ്ടായതെന്നാണ് പ്രാഥമിക വിവരം. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തുകയാണ്.
ടാങ്കിന് 62 വര്‍ഷത്തെ പഴക്കമുണ്ട്. മലമുകളിലുള്ള ടാങ്കിലാണ് ചോര്‍ച്ച കണ്ടെത്തിയത്. 400ലധികം കുട്ടികള്‍ പഠിക്കുന്ന വെള്ളത്തൂവല്‍ സര്‍ക്കാര്‍ സ്‌കൂള്‍ ടാങ്കിന് സമീപമുണ്ടെന്നുള്ളത് ആശങ്ക ഉളവാക്കുന്നുണ്ട്. 2007ല്‍ സേഫ്റ്റി വാല്‍വ് തകര്‍ന്ന് എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക