|    May 30 Tue, 2017 6:54 pm
FLASH NEWS

ചെങ്കള പഞ്ചായത്ത് പോര്‍ക്കളത്തില്‍എംബിഎ വിദ്യാര്‍ഥിനിയും

Published : 27th October 2015 | Posted By: SMR

ചെര്‍ക്കള: ചെങ്കള പഞ്ചായത്തിലെ നാരമ്പാടി വാര്‍ഡില്‍ ഇപ്രാവശ്യം മല്‍സരിക്കുന്നത് കഴിഞ്ഞ തവണ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയ പഞ്ചായത്ത് അംഗമായ എംബിഎ വിദ്യാര്‍ഥിനി. ചെങ്കള പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സനായ ഷാഹിന സലീമാണ് ഇവിടെ മല്‍സരിക്കുന്നത്.
ചെങ്കള പഞ്ചായത്തില്‍ ഇത്തവണ പ്രസിഡന്റ് സ്ഥാനം സ്ത്രീസംവരണമാണ്. നേരത്തെ ഈ വാര്‍ഡില്‍ നിന്നു പി ബി അബ്ദുര്‍റസാഖ് എംഎല്‍എ, ചെര്‍ക്കളം അബ്ദുല്ലയുടെ ഭാര്യ ആയിശ, സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, സി ബി അബ്ദുല്ല ഹാജി എന്നിവര്‍ വിജയിച്ചിരുന്നു. ഇവരെല്ലാവരും പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. നാരമ്പാടി വാര്‍ഡില്‍ നിന്നു ജയിക്കുന്നവര്‍ പഞ്ചായത്ത് പ്രസിഡന്റാവുകയാണ് സാധാരണ പതിവ്. ഇത്തവണ ഷാഹിന സലീമിന് പ്രസിഡന്റ് സ്ഥാനം ലഭിക്കുമെന്നാണ് ലീഗ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ചെമനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദറുടെ മകളാണ്. ഇപ്പോള്‍ എംബിഎ കറസ്‌പോണ്‍ഡന്‍സ് കോഴ്‌സ് പഠിക്കുകയാണ് 29 കാരിയായ ഷാഹിന. ചെര്‍ക്കളയിലെ കരാറുകാരന്‍ സലീമിന്റെ ഭാര്യയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day