|    Jul 28 Fri, 2017 10:37 pm
FLASH NEWS

ചെക് പോസ്റ്റുകളെ വെട്ടിച്ച് കോഴിക്കടത്ത് വ്യാപകം

Published : 10th August 2016 | Posted By: SMR

പാറശ്ശാല: അതിര്‍ത്തി ചെക് പോസ്റ്റുകള്‍ വെട്ടിച്ച് കോഴികടത്ത് വ്യാപകമാവുന്നു. കേരള-തമിഴ്‌നാട് അതിര്‍ത്തികളായ കളിയിക്കവിള പനച്ചമൂട് തുടങ്ങിയ പ്രദേശങ്ങളില്‍ ലോറികളിലെത്തുന്ന ഇറച്ചി കോഴികള്‍ കേരളത്തിലേക്ക് ഇരു ചക്രവാഹനങ്ങള്‍ വഴിയും രാവിലെയുള്ള സമാന്തര സര്‍വീസുകള്‍ വഴിയും കോടി കണക്കിന് രൂപയുടെ ഇറച്ചി കോഴിയാണ് നികുതിവെട്ടിച്ച് കേരളത്തിലേക്ക് എത്തുന്നത്.
പുലര്‍ച്ചെ 3.30 മുതല്‍ കോഴികളുമായി ബൈക്കുകളില്‍ അമിത വേഗതയിലാണ് സഞ്ചാരം. ഇത് റോഡില്‍ വന്‍ അപകടഭീഷണിയായി മാറിയിട്ടുണ്ട്. കളിയിക്കവിളയില്‍ നിന്നും കോഴിയുമായി അമരവിള വരെ ദേശീയ പാതവഴിയും അമരവിള ചെക് പോസ്റ്റിന് 200 മീറ്റര്‍ മാറിയുള്ള നിരവധി ഇടറോഡുകളാണ് സംഘത്തിന്റെ സഞ്ചാര മാര്‍ഗം. ബൈക്കിന്റെ ഇരുഭാഗത്തും പുറകിലുമായി 60 ലധികം കോഴികളാണ് ഇവര്‍ കടത്തുന്നത്. അതിര്‍ത്തി കടന്ന് എത്തുന്ന ഇരുചക്രവാഹനത്തെ മറ്റൊരാള്‍ക്ക് കൈമാറി പകരം വാഹനം അടുത്ത ട്രിപ്പിന് ഉപയോഗിക്കുന്നതാണ് സംഘത്തിന്റെ രീതി. അതിര്‍ത്തിക്ക് അപ്പുറമുള്ള വ്യാപാരികളില്‍ നിന്നും സംഘം കോഴികളെ ജീവനോടെയും ഇറച്ചിയാക്കിയുമാണ് കേരളത്തില്‍ എത്തിക്കുന്നത്. ഇറച്ചിയായി എത്തുന്നത് കൂടുതലും ഹോട്ടലുകള്‍ക്ക് വേണ്ടിയാണ് കൊണ്ടുപോകുന്നത്. പുലര്‍ച്ച 3ന് കോഴിയെ ഡ്രസ് ചെയ്തു കൊണ്ടുപോകുന്നവ ഹോട്ടലില്‍ എത്തുമ്പോഴേക്കും  ഇറച്ചിയില്‍ അണുബാധക്ക് കാരണമാകുന്നു.
ഇത് ഉപയോഗിക്കുന്നവരില്‍ ആരോഗ്യപ്രശ്‌നങ്ങളും റിപ്പോ ര്‍ട്ട് ചെയ്തിട്ടുണ്ട്. എല്ലാ ദിവസവും ദേശീയ പാതവഴി നൂറുകണക്കിന് ബൈക്കുകളിലായി സംഘം കോഴികടത്ത് നടത്തുമ്പോള്‍ കോടികണക്കിന് രൂപയുടെ നഷ്ടമാണ് സര്‍ക്കാരിന്  ഉണ്ടാകുന്നത്. കേരള തമിഴ്‌നാട് അതിര്‍ത്തികളില്‍ നിരവധി ചെക്ക് പോസ്റ്റുകള്‍ നിലവിലുണ്ട്.  പക്ഷെ ആ വഴിയാണ് ഇവ കേരളത്തിലേക്ക് എത്തുന്നത്. ഓണക്കാലമായതിനാല്‍  ചെക്ക് പോസ്റ്റുകളില്‍ പരിശോധന കൂടിയതു കാരണം സംഘം ഇടുങ്ങിയ പാതയോരങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് കടത്ത് നടത്തുന്നത്. ഒരു ഇരുചക്രവാഹനത്തില്‍ പരമാവധി കയറ്റിവരുന്ന കോഴിക്ക് 100 കിലോവരെയുണ്ടാവും.
എളുപ്പത്തില്‍ പണം സമ്പാദിക്കാമെന്ന മാര്‍ഗമായി ഇത് മാറിയിട്ടുണ്ട്. കേരള ചെക്ക്‌പോസ്റ്റിന് ഇപ്പുറം കടക്കുന്ന കോഴിക്ക് കിലോക്ക് 30 ലധികം വിലയാണ് ചില്ലറ വില്‍പ്പനക്കാ ര്‍ ഈടാക്കുന്നത്. അതു കൊണ്ട് തന്നെ കോഴി എത്തിക്കുന്ന ബൈക്ക് യാത്രികന് ഒരുദിവസം രണ്ടു തവണ ബൈക്കില്‍ കോഴികള്‍ കടത്തുമ്പോള്‍ 1500 ലധികം രൂപ ലഭിക്കുന്നുണ്ട്.   കോഴി കടത്ത് വ്യാപകമായിട്ടും അധികാരികളുടെ ഭാഗത്തു നിന്നും ഏതൊരുവിധ നടപടികളും ഉണ്ടാകുന്നില്ലെന്ന ആക്ഷേപമുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക