|    Jul 19 Thu, 2018 11:44 am
FLASH NEWS

ചെക് ഡാമില്‍ പാറമക്ക് തള്ളുന്നു

Published : 20th September 2017 | Posted By: fsq

 

അടിമാലി: ചെങ്കുളം ഒഗ്്‌മെന്റേഷന്‍ പദ്ധതിക്കായി നിര്‍നിക്കുന്ന ടണലില്‍ നിന്നുള്ള പാറക്കഷ്ണങ്ങള്‍ ചെക്ക് ഡാമിലേക്ക് തള്ളുന്നതായി പരാതി. തോക്കുപാറ മൂന്നാം മൈല്‍ പുഴയിലേ ക്കാണ് പാറമക്കും മണലും അടിഞ്ഞ് കൂടുന്നത് . ഇതേതുടര്‍ന്ന് പുഴക്ക് കുറുകേ നിര്‍മ്മിച്ചിട്ടുള്ള ചെക്ക്ഡാം നിറഞ്ഞ് കരകവിഞ്ഞൊഴുകുകയാണ്.  ഇതിന്റെ ഇരുകരകളിലുമുള്ള ഭൂരിഭാഗം പ്രദേശങ്ങളും ഇടിഞ്ഞ് തോട്ടിലേക്ക് വീഴാറായ അവസ്ഥയിലാ ണ്. സമീപത്തെ പല വീടുകളിലേക്കും മലവെള്ളം ഇടിച്ചുകയറുന്ന സ്ഥിതിയാ ണ്. നിരവധിയാളുകളുടെ കാര്‍ഷിക വിളകള്‍ വെള്ളം കയറി നശിച്ചിട്ടുണ്ട്. ടണല്‍ നിര്‍മ്മാണത്തിന് ശേഷം പുറന്തള്ളുന്ന പാറമക്ക് നിക്ഷേപിക്കു ന്നതിനായി കെഎസ്ഇബി മൂന്നാം മൈലില്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ ഇവിടെ നിക്ഷേപിക്കാതെ പുഴയിലേക്ക് തള്ളുകയാണെന്ന് നാട്ടു കാര്‍ ആരോപിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss