|    Jun 25 Mon, 2018 12:25 am
FLASH NEWS

ചെക്‌പോസ്റ്റ് തകര്‍ത്ത് കുരുമുളക് കടത്തി; ജീവനക്കാരനു പരിക്ക്

Published : 15th January 2017 | Posted By: fsq

 

ക്കമ്പംമെട്ട്: കമ്പംമെട്ട് ചെക്ക്‌പോസ്റ്റില്‍ വാണിജ്യനികുതി വകുപ്പിന്റെ ബാരിക്കേഡ് തകര്‍ത്ത് വാഹനം തമിഴ്‌നാട്ടിലേക്ക് കുരുമുളക് കടത്തി. സംഭവത്തില്‍ ചെക്ക്‌പോസ്റ്റ് ജീവനക്കാരനു പരിക്കേറ്റു. വാണിജ്യ നികുതി വകുപ്പിന്റെ പരാതിയെ തുടര്‍ന്ന് പോലിസ് അന്വേഷണം ആരംഭിച്ചു. കമ്പംമെട്ട് ചെക്‌പോസ്റ്റിലെ വാണിജ്യ നികുതി വകുപ്പിന്റെ ബാരിക്കേടാണ് ഇടിച്ച് തെറിപ്പിച്ചെന്നാണു പരാതി. ബാരിേക്കടിന്റെ കയര്‍ പിടിച്ചിരുന്ന ജീവനക്കാരന്‍ കട്ടപ്പന സ്വദേശി സോണി മാത്യുവിനാണ് പരിക്കേറ്റത്. കൈക്കും തോളിനും പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 12.15 നാണു സംഭവം. തമിഴ്‌നാട്ടിലേക്ക് കുരുമുളകുമായി വന്ന കെ.എല്‍.06 എച്ച്.1456 പിക്അപ് നികുതി വകുപ്പ് അധികൃതര്‍ കൈകാണിച്ച് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് സൈഡിലേക്ക് ഒതുക്കി നിര്‍ത്താനെന്ന ഭാവേന വാഹനം ഒരുവശേത്തക്ക് വെട്ടിച്ചശേഷം ബാരിക്കേട് ഇടിച്ച് തകര്‍ത്ത് അതിര്‍ത്തി കടന്ന് തമിഴ്‌നാട്ടിലേക്ക് ഓടിച്ചുപോകുകയായിരുന്നുവെന്ന് നികുതി വകുപ്പ് അധികൃതര്‍ പറഞ്ഞു. ഈസമയത്ത് ബാരിക്കേടിന്റെ കയറില്‍ പിടിച്ചിരിക്കുകയായിരുന്നു സോണി. വാഹനത്തിന്റെ രജിസ്‌ട്രേഡ് ഉടമ ചേലച്ചുവട് സ്വദേശിയാണെന്ന് കണ്ടെത്തിയതായി പോലിസ് പറഞ്ഞു. ആഴ്ചകള്‍ക്ക് മുമ്പ് ഇതേവാഹനത്തില്‍ അനധികൃതമായി അതിര്‍ത്തി കടത്താന്‍ ശ്രമിച്ച കുരുമുളക് നികുതി വകുപ്പ് പിടികൂടി ഒന്നേകാല്‍ ലക്ഷത്തോളം രുപ പിഴ ഈടാക്കിയിരുന്നു. കമ്പംമെട്ട് പോലിസാണ് അന്വേഷണം നടത്തുന്നത്. അതിര്‍ത്തി ചെക്‌പോസ്റ്റുവഴി നികുതി വെട്ടിച്ച് എലം, കുരുമുളക് എടനതൊലി തുടങ്ങിയവ വ്യാപകമായി കടത്തുന്നുണ്ട്. ഇതിനായി വിവിധ സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. പലപ്പോഴും ചില രാഷ്ട്രീയ കക്ഷികളുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയുള്ളതായും നികുതി വകുപ്പ് അധികൃതര്‍ പറയുന്നു. അതിര്‍ത്തികളിലൂടെയുള്ള കള്ളക്കടത്ത് വ്യാപകമായിട്ടും ബന്ധപ്പെട്ട അധികാരികള്‍ കര്‍ശന നടപടി സ്വീകരിക്കാത്തത് ആക്ഷേപത്തിന് ഇടയാക്കുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss