ചെക്ക് റിപബ്ലിക് പേരു മാറ്റുന്നു
Published : 9th May 2016 | Posted By: mi.ptk
പ്രാഗ്: ചെക്ക് റിപബ്ലിക്കിന്റെ പേര് ചെക്കിയ എന്നു മാറ്റാന്‍ തീരുമാനം. പ്രസിഡന്റ് മിലോസ് സെമാന്റെ നേതൃത്വത്തിലുള്ള ഭരണകൂടം അതിനുള്ള ശ്രമങ്ങള്‍ തുടങ്ങി. ചെക്ക് റിപബ്ലിക് എന്നു പറയാനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് രാഷ്ട്രത്തിന്റെ പേരു മാറ്റുന്നതെന്ന് വിദേശകാര്യ മന്ത്രി ലുബോമീര് സാഓറലക് പറയുന്നു. പേരുമാറ്റം സംബന്ധിച്ച് യുഎന്നിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. 1993ലാണ് ചെക്കോസ്ലോവാക്കിയ രണ്ടായി പിളര്‍ന്ന് ചെക്ക് റിപബ്ലിക്കും സ്ലോവാക്കിയയുമായി മാറിയത്. ചെക്ക് ഭാഷയില്‍ ചെസ്ക്കോ എന്നതിന്റെ ഇംഗ്ലീഷ് രൂപമാണ് ചെക്കിയ. എന്നാല്‍, പേരുമാറ്റം ജനങ്ങള്‍ അംഗീകരിക്കുമോ എന്ന ഭയവും സര്‍ക്കാരിനുണ്ട്. 2013ല്‍ ഇതുസംബന്ധിച്ചു നടന്ന ഒരു ഹിതപരിശോധനയില്‍ 73 ശതമാനം ചെക്കിയയെ എതിര്‍ക്കുകയാണുണ്ടായത്. ചെക്കിയ എന്ന പേരില്‍ തുടക്കത്തിലെ ആദ്യാക്ഷരങ്ങള്‍ സീയും സെഡും പോളിഷ് ഭാഷയില്‍ നിന്നു വന്നതാണെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.