|    Jan 18 Wed, 2017 7:27 pm
FLASH NEWS

ചെക്ക് കേസ്; കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഉദ്യോഗസ്ഥന് 18 മാസം തടവ്

Published : 23rd September 2016 | Posted By: SMR

ഹൈദരാബാദ്: രണ്ട് വണ്ടിച്ചെക്ക് കേസില്‍ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ലിമിറ്റഡിന്റെ മുന്‍ ഉന്നത ഉദ്യോഗസ്ഥന്‍ എ രഘുനാഥിന് പ്രാദേശിക കോടതി 18 മാസം തടവ് വിധിച്ചു. ഓരോ കേസിലും 20,000 രൂപ വീതം പിഴയടയ്ക്കാനും കോടതി നിര്‍ദേശിച്ചു.
ഹൈദരാബാദ് അന്താരാഷ്ട്ര എയര്‍പോര്‍ട്ട് ലിമിറ്റഡ് അധികൃതരാണ്, 50 ലക്ഷം രൂപ വീതമുള്ള രണ്ടു വണ്ടിച്ചെക്ക് നല്‍കി വഞ്ചിച്ചതിന് രഘുനാഥനും വിജയ് മല്യക്കും കിങ്ഫിഷര്‍ എയര്‍ലൈന്‍സിനുമെതിരേ പരാതി നല്‍കിയത്.
കേസില്‍ പല തവണ വാറണ്ട് അയച്ചിട്ടും രഘുനാഥന്‍ കോടതിയില്‍ ഹാജരായിരുന്നില്ല. അഞ്ചു മാസങ്ങള്‍ക്കു ശേഷമാണ് ഇന്നലെ രഘുനാഥന്‍ കോടതിയില്‍ ഹാജരായത്. വ്യത്യസ്ത കോടതികള്‍ നിരവധി വാറണ്ടുകള്‍ പുറപ്പെടുവിച്ചതിനാലാണ് ഈ കോടതിയില്‍ ഹാജരാവാന്‍ കഴിയാതിരുന്നതെന്ന് രഘുനാഥിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ജാമ്യമില്ലാ വാറണ്ടുകള്‍ പുറപ്പെടുവിച്ച കോടതികളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഹാജരാവേണ്ടി വന്നിരുന്നുവെന്നും അദ്ദേഹം കോടതിയില്‍ ബോധിപ്പിച്ചു.
കമ്പനിക്ക് കിങ്ഫിഷര്‍ നല്‍കാനുള്ള 22.5 കോടി രൂപയ്ക്ക് വേണ്ടി 17 കേസുകളാണ് നിലവിലുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക