|    Sep 23 Sun, 2018 7:03 am
FLASH NEWS

ചെക്കിക്കുന്ന് മലയിലെ വിള്ളല്‍: ഭീതി വേണ്ടെന്ന് ജിയോളജിസ്റ്റ്

Published : 25th August 2018 | Posted By: kasim kzm

ഇരിട്ടി: കീഴൂര്‍ ചെക്കിക്കുന്ന് മല വീണ്ടുകീറി താഴ്ന്നുകൊണ്ടിരിക്കുന്നത് വന്‍ അപകടം സൃഷ്ടിക്കുമെന്ന ഭീതി വേണ്ടെന്ന് ജിയോളജി വിഭാഗം.
ഭൂമിയിലെ വിള്ളല്‍ വര്‍ധിച്ച് കൂടുതല്‍ അമര്‍ന്നേക്കാം. എന്നാല്‍, പിളര്‍ന്ന് തെറിച്ചു വീഴാനോ ഉരുള്‍പൊട്ടലിന് സമാനമായ സാഹചര്യങ്ങള്‍ ഉണ്ടാവാനോ സാധ്യതയില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച ജിയോളജിസ്റ്റ് ജഗദീഷ് അറിയിച്ചു. വിള്ളല്‍ കണ്ടെത്തിയ സ്ഥലത്തിനു സമീപം 30 മീറ്ററോളം ഉയരത്തില്‍ സ്വകാര്യവ്യക്തി കുന്നിടിച്ചതിന്റെ ഫലമായി സംഭവിച്ചതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളെന്ന സൂചനയും അദ്ദേഹം നല്‍കി.
പുതിയ സാഹചര്യത്തില്‍ വീടൊഴിഞ്ഞുപോയവര്‍ തിരിച്ചെത്തുന്നതിനെ എതിര്‍ക്കില്ലെന്ന് ഇരിട്ടി നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ പി പി ഉസ്മാന്‍ അറിയിച്ചു. എടക്കാനത്ത് വീടു തകര്‍ന്ന സ്ഥലത്തും പായത്ത് വീടിന് മുകളില്‍ മണ്ണിടിച്ചില്‍ തുടരുന്ന സ്ഥലത്തും ജിയോളജിസ്റ്റ് പരിശോധന നടത്തി. വിശദമായ റിപോര്‍ട്ട് ഇരിട്ടി തഹസില്‍ദാര്‍ കെ കെ ദിവാകരന് കൈമാറും. കീഴൂര്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫിസര്‍ മനോജ് കുമാറും ഒപ്പമുണ്ടായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss