ചെകുത്താന്റെ തലയുള്ള ‘ഭീകരപുഷ്പ’ത്തെ കണ്ടെത്തി
Published : 13th July 2016 | Posted By: G.A.G

മനോഹരമായ പുഷ്പങ്ങള്‍ക്ക് പേരുകേട്ടവയാണ് ഓര്‍ക്കിഡ് സസ്യങ്ങള്‍. എന്നാലിതാ ഒറ്റനോട്ടത്തില്‍ത്തന്നെ ആരും ഭയന്നുപോകുന്ന രൂപവുമായി ഒരു ഓര്‍ക്കിഡ് പുഷ്പം. കഥകളിലും സിനിമയിലുമൊക്കെയുള്ള ചെകുത്താന്റെ രൂപവുമായുള്ള സാമ്യമാണ് ഈ പുഷ്പത്തിന്റെ പ്രത്യേകത. Telipogon diabolicus, എന്നാണ് ശാസ്ത്രജ്ഞര്‍ ഈ സസ്യത്തിന് പേരു നല്‍കിയിട്ടുള്ളത്. പോളണ്ടിലെ Gdansk സര്‍വകലാശാലയിലെ രണ്ട് ഗവേഷരാണ് തെക്കന്‍ കൊളമ്പിയയിലെ വനപ്രദേശത്തുനിന്ന് ഈ അപൂര്‍വ സസ്യത്തെ കണ്ടെത്തിയത്. ചെകുത്താന്റെ മുഖത്തിന് പുറമെ വശങ്ങളിലെ ഇതളുകള്‍ക്ക് കൂര്‍ത്ത നഖങ്ങളുടെ രൂപമാണുള്ളതെന്നതും പൂവിന് ഭീകരപരിവേഷം നല്കുന്നു

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.