|    Jul 21 Fri, 2017 8:27 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ചൂഷണം അധികവും പാക്കറ്റ് ഉല്‍പന്നങ്ങളില്‍: ഭക്ഷ്യമന്ത്രി

Published : 6th August 2016 | Posted By: SMR

കൊച്ചി: ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ചൂഷണങ്ങള്‍ക്ക് വിധേയമാകുന്നത്  പാക്കറ്റ് ഉല്‍പന്നങ്ങള്‍ വാങ്ങുമ്പോഴായാണെന്ന് ഭക്ഷ്യ മന്ത്രി പി തിലോത്തമന്‍. ഇവിടെ ഉപഭോക്താക്കളെ ഏറ്റവും കൂടുതല്‍ സഹായിക്കുവാന്‍ കഴിയുന്നത് ലീഗല്‍ മെട്രോളജി വകുപ്പിനാണ്.  പാക്കറ്റ് ഉല്‍പന്നങ്ങളുടെ കൃത്യതയും ഗുണമേന്‍മയും ഉറപ്പ് വരുത്താന്‍ ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. എറണാകുളം ടൗണ്‍ ഹാളില്‍ ലീഗല്‍ മെട്രോളജി വകുപ്പ് സംഘടിപ്പിച്ച ദ്വിദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിമിതമായ സൗകര്യമാണ് ലീഗല്‍ മെട്രോളജി വകുപ്പിനുള്ളത്. ആവശ്യമായ ജീവനക്കാരെയും വാഹനങ്ങളും ലഭ്യമാക്കുവാന്‍ സര്‍ക്കാര്‍ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ എത്തുന്ന സ്വര്‍ണ്ണത്തില്‍ 15 ശതമാനവും വില്‍പന നടക്കുന്നത് കേരളത്തിലാണ്.  സ്വര്‍ണ്ണത്തിന്റെ ഓരോ ഘടകവും പരിശോധിച്ച് ഗുണമേന്‍മ ഉറപ്പ് വരുത്തുവാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു. ലീഗല്‍ മെട്രോളജി കണ്‍ട്രേളര്‍ മുഹമ്മദ് ഇക്ബാല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക