|    Jun 26 Mon, 2017 5:41 pm
FLASH NEWS

ചൂളിയാട് എഎല്‍പി പ്രധാനാധ്യാപകന്‍ കരാത്തെ ദേശീയ റഫറി

Published : 21st November 2016 | Posted By: SMR

ഇരിക്കൂര്‍:  കരാത്തെ അസോസിയേഷന്‍ ഓഫ് ഇന്ത്യ നടത്തിയ ദേശീയ കരാത്തെ വിധി നിര്‍ണയതാക്കളുടെ പരീക്ഷയില്‍ ഇരിക്കൂര്‍ ഉപജില്ലയിലെ ചൂളിയാട് എഎല്‍പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ഉന്നത റാങ്കോടെ വിജയിച്ചു. കരാത്തെ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് കരാത്തെ ആര്‍ ത്യാഗരാജനില്‍നിന്നു രാജന്‍ മാസ്റ്റര്‍ ദേശീയ റഫറി ബാഡ്ജും സര്‍ട്ടിഫിക്കറ്റും സ്വീകരിച്ചു. നവംബര്‍ 11ന് തൃപ്രയാര്‍ ടിഎസ്ജിഎ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലായിരുന്നു പരീക്ഷ. നിരവധി പ്രവര്‍ത്തനങ്ങളിലൂടെ ജില്ലയിലെ തന്നെ മികച്ച മാതൃകാ വിദ്യാലയങ്ങളിലൊന്നായി അറിയപ്പെടുന്ന ചൂളിയാട് എല്‍പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എന്നതിലുപരി 13 പതിറ്റാണ്ടിലധികമായി കരാത്തെ ഒരു തപസ്യയാക്കിയ ഇദ്ദേഹം ആറു വര്‍ഷത്തോളം സൗദിയില്‍ പരിശീലകനായിരുന്നു. 2005ല്‍ ജപ്പാനില്‍ നടന്ന ലോക കരാത്തെ മല്‍സരത്തില്‍ പങ്കെടുത്തു. ലോക കരാത്തെ ദിനത്തിന്റെ ഭാഗമായി ഒക്ടോബര്‍ 23ന് കൂടാളി ഉച്ചിറ്യൂ കരാത്തെ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കരാത്തെയില്‍ മൂന്നു പതിറ്റാണ്ടു പൂര്‍ത്തിയാക്കിയ രാജന്‍ മാസ്റ്റര്‍ക്ക് കെ കെ രാഗേഷ് എംപി പുരസ്‌കാരം സമ്മാനിച്ചിരുന്നു. ഷിഹാന്‍ കെ വി മനോഹരന്റെ ശിക്ഷണത്തിലാണ് രാജന്‍  കരാത്തെ അഭ്യസിക്കുന്നത്. ഭാര്യ: സി വി മനില മട്ടന്നൂര്‍ എല്‍ഐസി ഓഫിസിലെ സീനിയര്‍ അസിസ്റ്റന്റാണ്. 2013ല്‍ ഡല്‍ഹിയില്‍ നടന്ന എന്‍സിസി തല്‍സൈനിക് ക്യാംപില്‍ ഷൂട്ടിങില്‍ പങ്കെടുത്ത സി വി അഞ്ജലി, വിവേക് രാജ് മക്കളാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക