|    Jul 16 Mon, 2018 6:47 am
FLASH NEWS

ചൂണ്ടല്‍ മേഖലയില്‍ അപകടങ്ങള്‍ തുടര്‍ക്കഥ; മണിക്കൂറുകള്‍ ഇടവിട്ട് മൂന്ന് അപകടങ്ങള്‍

Published : 15th September 2017 | Posted By: fsq

 

കേച്ചേരി: ചൂണ്ടല്‍ മേഖലയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. അപകട കുഴികള്‍ നിറഞ്ഞ മേഖലയില്‍ 24 മണിക്കൂറിനുള്ളില്‍ ഉണ്ടായ മൂന്ന് വിത്യസ്ത അപകടങ്ങളില്‍ നാല് പേര്‍ക്ക് പരിക്ക്. ബുധനാഴ്ച്ച രാത്രി എട്ടരയ്ക്ക് ചൂണ്ടല്‍ മുസ്്‌ലിംപള്ളിക്ക് സമീപം കാറിന് പിറകില്‍ ബൈക്കിടിച്ച് യുവാവിന് പരിക്കേറ്റതോടെയാണ് അപകട പരമ്പരയ്ക്ക് തുടക്കമായത്. റോഡിലെ വലിയ കുഴിയില്‍ വീഴാതിരിക്കാന്‍ കാര്‍ നിറുത്തിയതിനെ തുടര്‍ന്നാണ് ബൈക്ക് പിറകില്‍ ഇടിച്ചത്. ബൈക്ക് യാത്രികനായ പെരുമ്പിലാവ് കകോളാങ്ങാട്ടുപറമ്പില്‍ ഷാജഹാന്റെ മകന്‍ ഹംനാസിന് (20) സാരമായി പരിക്കേറ്റു. ഇയാളെ ആദ്യം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി 10.45ഓടെയാണ് രണ്ടാമത്തെ അപകടം നടന്നത്. ചൂണ്ടല്‍ സെന്ററില്‍ ഡിവൈഡറില്‍ ഇന്നോവ കാറിടിച്ച് മറിഞ്ഞ് പിതാവിനും പിഞ്ചുകുഞ്ഞിനും പരിക്കേറ്റു. നെടുമ്പാശ്ശേരി ഉള്ളിക്കര ജമാല്‍(29), മകന്‍ ഹംദാന്‍(രണ്ട്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുന്നംകുളം ഭാഗത്തു നിന്ന് നെടുമ്പാശ്ശേരിയിലേക്ക് പോവുകയായിരുന്ന വാഹനം, സെന്ററിലെ വെളിച്ചകുറവിനെ തുടര്‍ന്നാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് മൂന്നാമത്തെ അപകടം നടന്നത്. ബൈക്കുകള്‍ കൂട്ടിയിടിച്ച് എരുമപ്പെട്ടി മങ്ങാട് വിളക്കത്തറ രവീന്ദ്രന്‍ മകന്‍ രമേഷിനാണ്(35) അപകടത്തില്‍ പരിക്കേറ്റത്. റോഡില്‍ നിറയെ അപകട ഭീഷണിയുള്ള കുഴികളും തെരുവു വിളക്കുകള്‍ പ്രവര്‍ത്തിക്കാത്തതും മേഖലയില്‍ അപകടങ്ങള്‍ നിത്യസംഭവമാകുന്നുതിന് കാരണമാകുന്നുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ കേച്ചേരി ആക്ട്‌സ് പ്രവര്‍ത്തകരാണ് ആശുപത്രിയില്‍ എത്തിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss