|    Oct 23 Mon, 2017 3:32 pm
FLASH NEWS

ചൂണ്ടലില്‍ നിയന്ത്രണം വിട്ട ടെമ്പോ ട്രാവലര്‍ മറിഞ്ഞ് എട്ടുപേര്‍ക്കു പരിക്ക്

Published : 4th October 2017 | Posted By: fsq

 

കേച്ചേരി: ചൂണ്ടലില്‍ നിയന്ത്രണം വിട്ട ടെമ്പോ ട്രാവലര്‍ മറിഞ്ഞ് എട്ടു പേര്‍ക്ക് പരിക്ക്. ചൂണ്ടല്‍ പാറയ്ക്ക് സമീപത്ത് വെച്ച് ചൊവ്വാഴ്ച്ച പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. വയനാട്ടില്‍ നിന്നും വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന കൊല്ലം, ആലപ്പുഴ സ്വദേശികളാണ് അപകടത്തില്‍ പരിക്കേറ്റവര്‍. കൊല്ലം വരവേല്‍ വീട്ടില്‍ രാജീവിന്റെ മക്കളായ നീലിമ(17), നീരജ്(15), വരവേല്‍ വീട്ടില്‍ സുധാകരന്റെ ഭാര്യ വിമല(66), ആലപ്പുഴ വായിപ്പില്ലത്ത് വീട്ടില്‍ പ്രസാദിന്റെ ഭാര്യ പ്രീതി(42), മകള്‍ വൃന്ദ(17), അശ്വതി ഭവനില്‍ അശോകന്റെ ഭാര്യ സരള(67), പ്രേംസ്വരീപിന്റെ ഭാര്യ സോനിലാല്‍(32), രാജേന്ദ്രന്റെ ഭാര്യ സുധാകുമാരി(53) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൂണ്ടല്‍ പാറയ്ക്ക് സമീപത്തുള്ള ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തെറിപ്പിച്ചതിനെ തുടര്‍ന്നാണ് ട്രാവലര്‍ കുഴിയിലേക്ക് മറിഞ്ഞത്. ഡ്രൈവര്‍ ഉറങ്ങിയതാണ് കാരണമെന്ന് കരുതുന്നു. പോലിസ് സ്ഥലത്തെത്തി. കേച്ചേരി ആക്ട്‌സ് പ്രവര്‍ത്തകരാണ് പരിക്കേറ്റവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക