|    Jun 23 Sat, 2018 6:11 am
FLASH NEWS
Home   >  Editpage  >  Second edit  >  

ചൂടിന്റെ പോക്ക്

Published : 21st January 2017 | Posted By: fsq

 

കാലാവസ്ഥയുടെയും ദിനാവസ്ഥയുടെയും കൃത്യമായ കണക്ക് ശേഖരിക്കാന്‍ തുടങ്ങിയിട്ട് ഒരുനൂറ്റാണ്ടിലേറെക്കാലമായി. അതിനു മുമ്പുള്ള കാലത്തെ കാലാവസ്ഥയെക്കുറിച്ചും ഗവേഷകര്‍ക്ക് കണക്കുണ്ട്. എന്നാലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ഉഷ്ണമാപിനികളില്‍ നിന്നുള്ള കണക്കുകള്‍പോലെ അതൊന്നും അത്ര കൃത്യമാവണമെന്നില്ല.ഈ കണക്കുകള്‍ കൃത്യമായി ശേഖരിച്ച് വിശകലനം ചെയ്യുന്നതില്‍ മുമ്പിലുള്ളത് അമേരിക്കയുടെ ബഹിരാകാശ പഠനവിഭാഗമായ നാസയും ബ്രിട്ടന്റെ കാലാവസ്ഥാ പഠനകേന്ദ്രവുമാണ്. 2016ലെ ദിനാവസ്ഥയുടെ കണക്കുകള്‍ ഇപ്പോള്‍ രണ്ടുകൂട്ടരും പുറത്തുവിട്ടിരിക്കുന്നു. അതുപ്രകാരം ഇതുവരെ രേഖപ്പെടുത്തപ്പെട്ടതില്‍ ഏറ്റവും കൂടിയ ചൂട് അനുഭവപ്പെട്ട വര്‍ഷമാണ് കഴിഞ്ഞുപോയത്.തൊട്ടുമുമ്പത്തെ വര്‍ഷം അതായത് 2015 ആയിരുന്നു കണക്കുകള്‍ പ്രകാരം ഇതുവരെ ഏറ്റവും ചൂട് അനുഭവപ്പെട്ട വര്‍ഷം. പക്ഷേ, ഇത്തവണ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.07 സെന്റിഗ്രേഡ് കൂടുതല്‍ ചൂട് അനുഭവപ്പെട്ടു എന്നാണു പഠനങ്ങള്‍ പറയുന്നത്.സത്യത്തില്‍ 2014 മുതലുള്ള മൂന്നുവര്‍ഷങ്ങളാണ് താപനത്തിന്റെ കാര്യത്തില്‍ ലോകചരിത്രത്തിലെ പൊള്ളുന്ന വര്‍ഷങ്ങളായി നിലവിലുള്ളത്. ആഗോളതാപനം ലോകത്തിന് അതിഗുരുതര ഭീഷണിയായി മാറിയിരിക്കുന്നു എന്ന വെളിപ്പെടുത്തലാണ് കഴിഞ്ഞ മൂന്നുവര്‍ഷങ്ങൡ തുടര്‍ച്ചയായി വര്‍ധിച്ചുവരുന്ന ക്രമാതീതമായ ചൂടിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.ഇതിന്റെ പ്രത്യാഘാതം ഭയാനകമായിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, അതിനെ പ്രതിരോധിക്കാന്‍ ലോകം ഇപ്പോള്‍ കാര്യമായ തയ്യാറെടുപ്പൊന്നും നടത്തുന്നില്ല എന്ന വസ്തുതയും കാണാതിരുന്നുകൂടാ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss