|    Dec 18 Mon, 2017 8:51 am
Home   >  Todays Paper  >  Page 5  >  

ചുവരെഴുത്തിലും മല്‍സരിച്ച് ആറന്മുള

Published : 27th April 2016 | Posted By: SMR

പത്തനംതിട്ട: ന്യൂജനറേഷന്‍ തിരഞ്ഞെടുപ്പു കാലത്ത് ചുവരെഴുത്തിലും വേറിട്ട പരീക്ഷണങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമത്തിലാണ് കക്ഷികള്‍. മുന്നണി സ്ഥാനാര്‍ഥികള്‍ തമ്മില്‍ കടുത്ത മല്‍സരം നടക്കുന്ന ആറന്മുള മണ്ഡലത്തില്‍ ചുവരെഴുത്തില്‍ പോലും പിന്നോട്ടില്ലെന്ന വാശിയിലാണ് സിപിഎം പ്രവര്‍ത്തകര്‍.
മണ്ഡലത്തിലെ ഇടതുസ്ഥാനാര്‍ഥി വീണാ ജോര്‍ജിനായി കുറിയാനിപ്പള്ളിയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുക്കുന്നത് സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ചുവരെഴുത്താണ്. 350 മീറ്റര്‍ നീളം വരുന്ന ചുവരില്‍ ട്രെയിനിന്റെ പശ്ചാത്തലം അതേപടി പകര്‍ത്തിയാണ് കുറിയാനിപ്പള്ളിയിലെ സിപിഎം പ്രവര്‍ത്തകര്‍ സ്വന്തം സ്ഥാനാര്‍ഥിയുടെ പ്രചാരണം കൊഴുപ്പിക്കുന്നത്. നീലനിറത്തിലുള്ള ട്രെയിനിന്റെ പശ്ചാത്തലത്തില്‍ ബോഗികള്‍ അടക്കം യഥാര്‍ഥ വലുപ്പത്തില്‍ തന്നെയാണ് വരച്ചിരിക്കുന്നത്. നീളമുള്ള ചുവരിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നീണ്ടുനില്‍ക്കുന്ന ചുവരെഴുത്ത് കാണാന്‍ നിരവിധി പേരാണ് എത്തുന്നത്.
സിപിഎം കുറിയാനിപ്പള്ളി ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചുവരെഴുത്ത് തയ്യാറാവുന്നത്. എഫ്എസി ക്രിയേഷന്‍സിലെ കലാകാരനായ സുനില്‍ വിശ്വമാണ് ആശയം യാഥാര്‍ഥ്യമാക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss