|    May 30 Tue, 2017 4:39 am
FLASH NEWS

ചുവപ്പുനാടയില്‍ കുരുങ്ങിയ നാല് പരാതികള്‍ക്കു പരിഹാരം

Published : 30th August 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നടപടിക്രമങ്ങളില്‍ കുരുങ്ങി വര്‍ഷങ്ങളായി പരിഹാരിരുന്ന നാലു പരാതികള്‍ക്ക് പരിഹാരമായി. പട്ടികജാതിക്കാരിയായ മുണ്ടയ്ക്കല്‍ സ്വദേശിനി സുശീല (70) ജല അതോറിറ്റിയില്‍ നിന്നു വിരമിച്ച  ശേഷം മരിച്ച ഭര്‍ത്താവിന്റെ കുടുംബ പെന്‍ഷന്‍ തനിക്ക് ലഭിക്കണമെന്ന ആവശ്യവുമായാണ് കമ്മീഷനെ സമീപിച്ചത്.  കമ്മീഷന്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് പെന്‍ഷന്‍ ലഭിച്ചു തുടങ്ങി.
കിടപ്പു രോഗിയായ ശാന്തിവിള സ്വദേശിനി ഗോമതി അമ്മയുടെ അവസ്ഥ പ്രതേ്യക കേസായി പരിഗണിച്ച് വീട് നിര്‍മിച്ചുനല്‍കാന്‍ സര്‍ക്കാര്‍ ജില്ലാകലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും നടപ്പായില്ല.  കമ്മീഷന്‍ ഇടപെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു ഗോമതിയമ്മയ്ക്കും മകളുടെ മകന്റെ ചികിത്സയ്ക്കുമായി സര്‍ക്കാര്‍ ഒരു ലക്ഷം രൂപ അനുവദിച്ചു.  ഗോമതിയമ്മയുടെ റേഷന്‍ കാര്‍ഡ് ബിപിഎല്‍ ആക്കിയതായും അറിയിച്ചു.
ഒറ്റശേഖരമംഗലം ഉഷാ ഭവനില്‍  ഉഷ കമ്മീഷനെ സമീപിച്ചത് സ്വന്തമായി വീടിനുള്ള ധനസഹായത്തിനു വേണ്ടിയാണ്. ഇതിനെപ്പറ്റി ഒറ്റശേഖരമംഗലം പഞ്ചായത്തില്‍നിന്നു വിശദീകരണം തേടി. തുടര്‍ന്ന് ഗ്രാമസഭയില്‍ പരാതിക്കാരി അപേക്ഷിച്ചാല്‍ പരിഗണിക്കാമെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. കമ്മീഷന്‍ നിര്‍ദേശാനുസരണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു 10,000 രൂപ അനുവദിച്ചു.  ആറ്റിങ്ങല്‍ സ്വദേശിയും അംഗപരിമിതനുമായ ശശി  പോസ്റ്റ് ഓഫിസില്‍ രണ്ട് റിക്കറിങ് ഡെപ്പോസിറ്റുകളില്‍ ചേര്‍ന്നിരുന്നു. തുക പിന്‍വലിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് കമ്മീഷനെ സമീപിച്ചത്. കമ്മീഷന്‍ നിര്‍ദേശത്തെ തുടര്‍ന്ന് 2,7777 രൂപ പരാതിക്കാരന് നല്‍കിയതായും വിശദീകരണത്തില്‍ പറയുന്നു.  റിപോര്‍ട്ടുകള്‍ ലഭ്യമായതോടെകമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി കേസുകള്‍ തീര്‍പ്പാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day