|    Jun 24 Sat, 2017 7:22 pm
FLASH NEWS

ചുവപ്പന്‍ ഞണ്ടുകളുടെയും കടല്‍ത്തവളകളുടെയും ആക്രമണം; ലക്ഷക്കണക്കിനു രൂപയുടെ വല നശിച്ചു

Published : 6th November 2016 | Posted By: SMR

ചാവക്കാട്: കടലില്‍ ചുവപ്പന്‍ ഞണ്ടുകളുടെയും കടല്‍ത്തവളകളുടെയും ആക്രമണം. ലക്ഷക്കണക്കിനു രൂപയുടെ വല കടിച്ചുകീറി നശിപ്പിച്ചു. കടലിലിറങ്ങാനാവാതെ തൊഴിലാളികള്‍ ആശങ്കയില്‍. ബ്ലാങ്ങാട്, മുനക്കക്കടവ് ഫിഷ്‌ലാന്‍ഡിങ് സെന്റര്‍ എന്നിവിടങ്ങളില്‍നിന്നു മല്‍സ്യ ബന്ധനത്തിനു പോയ ഒട്ടേറെ യാനങ്ങളുടെ വലകളാണു നശിപ്പിച്ചത്. മല്‍സ്യത്തൊഴിലാളികള്‍ മല്‍സ്യബന്ധനം ഉപേക്ഷിച്ചു തിരിച്ചുപോന്നു. ചുവപ്പന്‍ ഞണ്ടുകളുടെയും കടല്‍ത്തവളകളുടെയും ശല്യം വ്യാപകമായുണ്ടെന്നു തൊഴിലാളികള്‍ പറയുന്നു. നശിപ്പിച്ച വലകള്‍ നന്നാക്കിയെടുക്കാന്‍ ആഴ്ചകളെടുക്കും. പുതിയ വല വാങ്ങിയാണു മല്‍സ്യത്തൊഴിലാളികള്‍ വീണ്ടും കടലില്‍ പോകുന്നത്. വല നശിച്ചാല്‍ യാതൊരു സഹായവും മല്‍സ്യത്തൊഴിലാളികള്‍ക്കു ലഭിക്കാറില്ല. ചുവപ്പന്‍ ഞണ്ടുകളുടേയും കടല്‍ത്തവളകളുടേയും ശല്യം മൂലം വലിയ വള്ളങ്ങള്‍ പലതും കടലിലിറങ്ങാന്‍ ഭയപ്പെടുകയാണ്. വല നശിച്ചവര്‍ക്കു സര്‍ക്കാര്‍ സഹായം നല്‍കണമെന്ന ആവശ്യം ശക്തമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക