|    Jun 23 Sat, 2018 7:27 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ചുഴലി കൊടുങ്കാറ്റ് ഒമാന്‍ തീരത്ത് നിന്നും ആളുകളെ ഒഴിപ്പിക്കാന്‍ തുടങ്ങി. വിമാനങ്ങള്‍ റദ്ദാക്കി.

Published : 24th May 2018 | Posted By: ke

സലാല: അറേബ്യന്‍ സമുദ്രത്തില്‍ നിന്നും ആരംഭിച്ച ‘മേകുനു’ എന്ന പേരില്‍ അറിയപ്പെടുന്ന ചുഴലി കൊടുങ്കാറ്റ് ഒമാന്‍ തീരത്തേക്ക് നീങ്ങുന്നതിനാല്‍ സമുദ്രതീര പ്രദേശങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാന്‍ തുടങ്ങി. യമനിലെ സോകോത്ര ദ്വീപില്‍ കനത്ത നാശം വിതച്ച കൊടുംങ്കാറ്റിനെ തുടര്‍ന്ന് 17 പേരെ കാണാതായിട്ടുണ്ട്. മണിക്കൂറില്‍ 135 കി.മി വേഗതയുള്ള കൊടുംങ്കാറ്റ് സലാല തീരത്ത് നിന്നും ഏതാനും കി.മി. മാത്രം അകലെയാണുള്ളത്. സലാല അടക്കമുള്ള പ്രദേശത്ത് ഇപ്പോള്‍ തന്നെ ശക്തമായ മഴ ആരംഭിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂര്‍ ഏറെ നിര്‍ണ്ണായകമായിരിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നത്. സലാലയിലെ ആശുപത്രിയിലുള്ള രോഗികളെ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം മറ്റു ആശുപത്രികളിലേക്ക് മാറ്റി കൊണ്ടിരിക്കുകയാണ്. കൊടുങ്കാറ്റിനെ തുടര്‍ന്ന് സലാലയിലേക്കും തിരിച്ചും പറക്കുന്ന വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss