|    Jan 20 Fri, 2017 11:51 pm
FLASH NEWS

ചുഴലിക്കൊടുങ്കാറ്റ്: ചൈനയില്‍ ജാഗ്രതാ നിര്‍ദേശം

Published : 2nd August 2016 | Posted By: SMR

ബെയ്ജിങ്: നിദ ചുഴലികൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ ചൈന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇന്നാണ് കൊടുങ്കാറ്റ് ചൈനയില്‍ പതിക്കുകയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. വടക്കന്‍ ചൈനാ കടലില്‍ 11 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകളുണ്ടാവുമെന്നും കാലാവസ്ഥാകേന്ദ്രം പറയുന്നു. ഗ്വാങ്‌ദോങ് പ്രവിശ്യയില്‍ പേള്‍ റിവര്‍ ഡെല്‍റ്റാ പ്രദേശത്തിനു സമീപമാവും കൊടുങ്കാറ്റ് കരയില്‍ പതിക്കുകയെന്ന് ചൈനയുടെ സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ചൈനയിലെ വിവിധ പ്രവിശ്യകളില്‍  ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 200ഓളം പേര്‍ അടുത്തിടെ കൊല്ലപ്പെട്ടിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 44 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക