|    Dec 15 Sat, 2018 12:54 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ചുഴലിക്കാറ്റ് : വിയറ്റ്‌നാമില്‍ മരണം 91 അയി

Published : 10th November 2017 | Posted By: fsq

 

ഹനോയി: വിയറ്റ്‌നാമില്‍ ദംറി ചുഴലിക്കാറ്റി—നാലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 91 ആയി. വിയറ്റ്‌നാമില്‍ ഇതുവരെയുണ്ടായ ഏറ്റവും വലിയ പ്രകൃതിക്ഷോഭമാണ്് ദംറി. മണ്ണിടിച്ചിലും വെള്ളപ്പൊക്കവുംമൂലം ബോട്ട് അപകടത്തില്‍പെട്ടാണ് 91 പേര്‍ മരിച്ചത്. നഗരങ്ങളും പ്രാന്തപ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ഏഷ്യ-പസഫിക് ഇക്കണോമികസ്് കോ-ഓപറേഷന്‍ (അപെക്) ഉച്ചകോടി നടക്കാനിരിക്കുന്ന ഡനാങ് നഗരത്തിനു സമീപം വന്‍തോതില്‍ മണ്ണിടിഞ്ഞതായാണ് റിപോര്‍ട്ട്. വെള്ളം നിറഞ്ഞതിനാല്‍ ഡാമുകളില്‍ ഷട്ടറുകള്‍ തുറന്നിട്ടിരിക്കുകയാണ്. ചുഴിലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ 23 പേരെ കാണാതായതായും റിപോര്‍ട്ടുണ്ട്. 1,20,000 വീടുകള്‍ക്ക് നാശം സംഭവിച്ചതായും 250,000 ഹെക്ടര്‍ കൃഷിയിടം നശിച്ചതായും ദുരന്തനിവാരണ അതോറിറ്റി വെളിപ്പെടുത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss