|    Sep 22 Sat, 2018 6:25 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ചുഴലിക്കാറ്റ്: രണ്ടുലക്ഷം പേരെ ചൈന മാറ്റിപ്പാര്‍പ്പിച്ചു

Published : 14th August 2018 | Posted By: kasim kzm

ബെയ്ജിങ്: ചുഴലിക്കാറ്റ് സംഹാരതാണ്ഡവമാടുന്ന ചൈനയിലെ കിഴക്കന്‍ പ്രവിശ്യയില്‍ നിന്നു രണ്ടുലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഷീജിയാങ് പ്രവിശ്യയില്‍ ഇന്നലെ മണിക്കൂറില്‍ 102 കിലോമീറ്ററിലാണ് യാഗി ചുഴലിക്കാറ്റ് ആഞ്ഞടിച്ചതെന്നു സിന്‍ഹുവ റിപോര്‍ട്ട് ചെയ്തു. ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളില്‍ നിന്നു മുഴുവന്‍ ആളുകളെയും മാറ്റിത്താമസിപ്പിക്കുകയാണ്. കടലിലേക്ക് പോയ ബോട്ടുകളും പരമ്പരാഗത വള്ളങ്ങളും തിരിച്ചുവിളിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിനോടൊപ്പം കനത്ത മഴയും പെയ്യുന്നത് പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിച്ചു. വരുംദിവസങ്ങളില്‍ കാറ്റിന്റെ ശക്തി കുറയുമെന്നും വടക്കുപടിഞ്ഞാറിലേക്ക് കാറ്റ് നീങ്ങുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss