|    Aug 19 Sun, 2018 1:44 pm
FLASH NEWS

ചുഴലിക്കാറ്റ്; മരംവീണ് വീടുകള്‍ തകര്‍ന്നു

Published : 12th August 2018 | Posted By: kasim kzm

നാദാപുരം: കനത്ത മഴയോടൊപ്പം ആഞ്ഞ് വീശിയ ചുഴലി കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ തകര്‍ന്നു. കുനിങ്ങാട് കറാമ റോഡില്‍ ഒ പി മുക്കിലാണ് ഇന്നലെ രാവിലെ 12 മണിയോടെ ശക്തമായ കാറ്റ് വീശിയത്.കാറ്റില്‍ ഏഴ് വീടുകള്‍ക്കാണ് നാശ നഷ്ടം സംഭവിച്ചത്. തേച്ചിനാണ്ടിയില്‍ ഇസ്ഹാഖിന്റെ ഓട് മേഞ്ഞ ഇരുനില വീടിന്റെ മേല്‍കൂരയില്‍ വന്‍ മരം കടപുഴകി വീണ് അടുക്കളയുടെ ഭാഗത്തെ മേല്‍ക്കൂര പൂര്‍ണമായി തകര്‍ന്നു. വീടിന് ചുറ്റുമുള്ള അഞ്ചോളം മരങ്ങള്‍ പറമ്പില്‍ കടപുഴകി വീണു.
തെച്ചിനാണ്ടിയില്‍ കുഞ്ഞിരാമന്റെ വീടിനോട് ചേര്‍ന്ന വിറകുപുരയുടെ മേല്‍കൂര മരം വീണ് തകര്‍ന്നു. തെച്ചിനാണ്ടിയില്‍ ബാലന്റെ വീടിനും മരം വീണ് കേടുപാടുകള്‍ സംഭവിച്ചു. പക്രമാര്‍ വീട്ടില്‍ പൊക്കിയുടെ വീടിന്റെ പിന്‍ഭാഗത്ത് മരം കടപുഴകി വീണ് പിന്‍ ഭാഗത്തെ വരാന്തയുടെ മേല്‍കുരയുടെ ഓടും കവുക്കോലും തകര്‍ന്നു. ഓണി പറമ്പത്ത് ഗഫൂറിന്റെ കോണ്‍ക്രീറ്റ് വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണ് വീടിന്റെ സണ്‍ഷേഡ് തകര്‍ന്നു.
കാങ്ങാട് അജീഷിന്റെ വീടിന്റെ മേല്‍ കൂരയില്‍ പാകിയ അലൂമിനിയം ഷീറ്റ് കാറ്റില്‍ പാറി പോയി. മീറ്ററുകളോളം അകലെയുള്ള പറമ്പില്‍ നിന്നാണ് ഷീറ്റുകള്‍ കണ്ടെത്തിയത്.തുണ്ടിമലയില്‍ നാണുവിന്റെയും, വാസുവിന്റെയും വീടുകള്‍ക്ക് മുകളില്‍ മരം കടപുഴകി വീണ് വീടുകള്‍ക്ക് നാശ നഷ്ട മുണ്ടായി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചേലക്കാട് നിന്ന് ലീഡിംഗ് ഫയര്‍മാന്‍ വി വി രാംദാസിന്റെ നേതൃത്വത്തില്‍ ഷൈജേഷ് മൊകേരി, വി കെ ഷൈജു, കെ ഷാഗില്‍, എം കെ രഞ്ജിത്ത്, ഷിഗില്‍ ചന്ദ്രന്‍, നാട്ടുകാരും ചേര്‍ന്നാണ് മരങ്ങള്‍ മുറിച്ച് മാറ്റിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss