|    Jul 23 Sun, 2017 4:28 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ചുഴലിക്കാറ്റ്: ടോക്കിയോയില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി

Published : 23rd August 2016 | Posted By: SMR

ടോക്കിയോ: ജപ്പാനിലെ ടോക്കിയോയില്‍ ചുഴലിക്കാറ്റിനുള്ള സാധ്യത കണക്കിലെടുത്ത് 400ഓളം വിമാനസര്‍വീസുകള്‍ റദ്ദാക്കി. കനത്ത മഴയും ശക്തമായ കാറ്റും വീശിയടിക്കുന്ന സാഹചര്യത്തിലാണിത്. മിണ്ടുലെ എന്ന പേരിലുള്ള കൊടുങ്കാറ്റ് രാത്രിയോടെ ജപ്പാനില്‍ പ്രവേശിച്ചേക്കും. ടോക്കിയോയില്‍ പ്രവേശിക്കുന്ന കാറ്റ് പിന്നീട് വടക്കന്‍ തൊഹോകു പ്രവിശ്യയിലേക്ക് കടക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന വിവരം. തുടക്കത്തില്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശിയടിക്കാന്‍ സാധ്യതയുണ്ട്.
മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും കനത്ത തിരമാലകള്‍ക്കും സാധ്യതയുണ്ടെന്നു മുന്നറിയിപ്പുണ്ട്. ടോക്കിയോയിലെ ഹാനെദ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളാണ് റദ്ദാക്കിയവയില്‍ ഭൂരിഭാഗവും. ഒരു ലക്ഷത്തോളം യാത്രക്കാരെ ഇതു ബാധിക്കും. ഇതുവരെ അപകടങ്ങളൊന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം, ജപ്പാന്റെ വടക്കന്‍ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം വീശിയടിച്ച കോംപസു ചുഴലിക്കാറ്റ് ഓകോസ്‌ക് കടലിലേക്കു നീങ്ങി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക