|    Jul 26 Wed, 2017 12:29 am
FLASH NEWS

ചുഴലിക്കാറ്റില്‍ 33 കെവി ലൈനില്‍ മരം വീണു

Published : 2nd July 2016 | Posted By: SMR

വെള്ളറട: ശക്തമായി വീശിയടിച്ച് ചുഴലിക്കാറ്റില്‍ റബര്‍ മരം 33 കെവി ലൈനിന്റെ പുറത്ത് പതിച്ച് പരിഭ്രാന്തി പരത്തി. തീപ്പൊരിയും മിന്നലും പ്രദേശവാസികളെ ഭയപ്പെടുത്തി. വെള്ളറട അഞ്ചുമരംകാല റോഡുവക്കിലെ ഇലക്ട്രിക് പോസ്റ്റിനു പുറത്താണ് മരം ഒടിഞ്ഞുവീണത്. വെള്ളറട കെഎസ്ഇബി ജീവനക്കാരും പാറശാലയില്‍ നിന്നെത്തിയ അഗ്നിശമനസേനയും ചേര്‍ന്ന് മരം മുറിച്ചുമാറ്റി.
വെള്ളറട പഞ്ചായത്ത് പരിധിയില്‍ നൂറുകണക്കിന് മരങ്ങള്‍ ഒടിഞ്ഞുവീണു. വൈദ്യുതി കമ്പികളും പോസ്റ്റുകളും ഒടിഞ്ഞു. വൈദ്യുതിബന്ധം താറുമാറായി. വോള്‍ട്ടേജ് വ്യതിയാനം മൂലം വീട്ടിലെ ഇലക്ട്രോണിക് സാധനസാമഗ്രികള്‍ക്കും വലിയതോതില്‍ കേടുപാട് സംഭവിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക