|    Jul 23 Mon, 2018 8:48 pm
FLASH NEWS

ചുഴലിക്കാറ്റില്‍ വീടുകള്‍ക്ക് നാശനഷ്ടം

Published : 22nd September 2017 | Posted By: fsq

 

കളമശ്ശേരി: ഇന്നലെ രാവിലെ കളമശ്ശേരിയുടെ കിഴക്കന്‍ ഭാഗത്ത് ആഞ്ഞ് വീശിയ ചുഴലിക്കാറ്റില്‍ നഗരസഭയുടെ പതിമൂന്ന്, ഒന്‍പത് വാര്‍ഡുകളില്‍ പലവീടുകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു. ഇന്നലെ രാവിലെ പത്തോടെയാണ് ചുഴലിക്കാറ്റ് വീശിയത്. ശാന്തിഗിരി കുറുപ്രയില്‍ സ്വകാര്യ കമ്പനിയുടെ മതില്‍ തകര്‍ന്ന് വീണ് സമീപത്തെ വീടുകള്‍ക്ക് കേട് പാടുകള്‍ സംഭവിച്ചു. കണ്ണന്‍, ഹാരിഷ്, അരവിന്ദ് എന്നിവരുടെ വീടുകള്‍ക്കാണ് മതില്‍ തകര്‍ന്ന് വീണ്  കേടുപാടുകള്‍ സംഭവിച്ചത്. മരം ഒടിഞ്ഞ് വീണ് സഹദിന്റെ വീടിന് കേടുപാടുകള്‍ സംഭവിച്ചു. വിടാക്കുഴയില്‍ രാജീവിന്റെ വീടിന്റെ മുകളില്‍ മരം ഒടിഞ്ഞ് വീണു. ആന്റണി നെല്‍സന്റെ ശുചി മുറിയുടെ മേല്‍ക്കുര കാറ്റില്‍പറന്ന് പോയി. മറ്റൊരു വീടിന്റെ അടുക്കള ഭാഗവും തകര്‍ന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss