|    May 20 Sun, 2018 11:23 pm

ചുഴലിക്കാറ്റില്‍ നാശനഷ്ടമുണ്ടായ ആര്‍ത്താറ്റ് മേഖലയില്‍ ഉമ്മന്‍ചാണ്ടി സന്ദര്‍ശനം നടത്തി

Published : 29th June 2017 | Posted By: fsq

 

കുന്നംകുളം: ചുഴലിക്കാറ്റില്‍ നാശനഷ്ടമുണ്ടായ ആര്‍ത്താറ്റ് മേഖലയില്‍ ഉമ്മന്‍ചാണ്ടി സന്ദര്‍ശനം നടത്തി.നാശനഷ്ടം സംഭവിച്ചവര്‍ക്ക് അര്‍ഹമായ സാമ്പത്തീക സഹായം കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഉണ്ടായ ചുഴലിക്കാറ്റില്‍ നാശനഷ്ടം ഉണ്ടായ ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയും റോമന്‍ കത്തോലിക്ക പള്ളിയും ഹോളിക്രോസ് പള്ളിയും സെന്റ് ലൂസിയ ചില്‍ഡ്രന്‍സ് ഹോം, സെന്റ് തോമസ് സ്‌ക്കൂള്‍ എന്നിവയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചത്. പള്ളിയിലെത്തിയ അദ്ദേഹത്തോട് അനിഷ്ട സംഭവങ്ങള്‍ സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളി വികാരി ഫാ.ഗീവര്‍ഗീസ് തോലത്ത്, സഹവികാരി റിനു പി വര്‍ഗീസ് ട്രസ്റ്റി കെ.ഐ.ബേബി എന്നിവരും സെന്റ് തോമസ് ചര്‍ച്ച് വികാരി ഫാ: ലൂവീസ് എടക്കളത്തൂര്‍, ട്രസ്റ്റി സ്റ്റബിന്‍ എന്നിവരും വിശദീകരിച്ചു. സെന്റ് ലൂസിയ ഓര്‍ഫനേജിലെ അന്തേവാസികളായ പരിക്കുപറ്റിയവരെയും ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു. ഉമ്മന്‍ ചാണ്ടിയോടൊപ്പം യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശേരിയും മറ്റ് നേതാക്കളുമുണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss