|    Feb 23 Thu, 2017 10:23 pm

ചുള്ളിയോട് ജനവാസകേന്ദ്രത്തില്‍ കുട്ടിക്കൊമ്പന്‍ ചരിഞ്ഞ നിലയില്‍

Published : 21st November 2016 | Posted By: SMR

കരുവാരക്കുണ്ട്: ജനവാസകേന്ദ്രത്തില്‍ കുട്ടി കൊമ്പന്‍ ചെരിഞ്ഞ നിലയില്‍. ചെരിഞ്ഞ കാരണം വ്യക്തമായിട്ടില്ല. ചുള്ളിയോട് പിലാക്കല്‍ ചോലയില്‍ പാറോങ്കോട്ടില്‍ ബാബുവിന്റെ കൃഷിയിടത്തിലാണ് കൊമ്പനെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം കാട്ടാന പ്രസവിച്ച സ്ഥലത്തുനിന്ന് അല്‍പം താഴെയാണ് കുട്ടി കൊമ്പനെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ടുള്ളത്. സമീപ കൃഷിയിടത്തിലെ കര്‍ഷകരാണ് ഞായറാഴ്ച്ച ഉച്ചയോടെ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടത്. ബാബുവിന്റെ കൃഷിയിടത്തിലെ കമുകും വാഴയും റബറുകളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. ഒരാഴ്ച്ചയോളമായി പ്രദേശത്ത് അഞ്ചോളം വരുന്ന കാട്ടാനകളുടെ വിളയാട്ടം വ്യാപകമാണ്. ചെരിഞ്ഞ കുട്ടി കൊമ്പന്് നാല് വയസ് പ്രായം വരും. സൈലന്റ്‌വാലി ബഫര്‍ സോണില്‍ നിന്നു എത്തിയ കാട്ടാനകളാണ് പറയന്‍ മേട്ടിലെ വട്ടമലയില്‍ തങ്ങിയിട്ടുള്ളത്. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ സൗരോര്‍ജ വേലി നിര്‍മിച്ചതോടെ കാട്ടാനകള്‍ക്ക് തിരിച്ചു സൈലന്റ് വാലിയിലേക്ക് പ്രവേശിക്കാന്‍ കയിയുന്നില്ല. കാട്ടാന ചെരിഞ്ഞിടത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കാവല്‍ നില്‍ക്കുന്നുണ്ട്. വെറ്ററിനറി സര്‍ജന്‍ പോസ്റ്റുമോര്‍ട്ടം ചെയ്തശേഷം ജഢം ഇന്ന് സംസ്‌കരിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക