|    Dec 17 Sun, 2017 7:48 am
FLASH NEWS

ചുള്ളിക്കല്‍ കൊലപാതകം; നിരവധി പേരെ ചോദ്യംചെയ്തു; തുമ്പില്ലാതെ പൊലിസ്

Published : 24th September 2016 | Posted By: SMR

മട്ടാഞ്ചേരി: ചുള്ളിക്കല്‍ മദര്‍ തെരേസ ജങ്ഷനു സമീപം വാരിക്കകത്തു വീട്ടില്‍ മില്‍ട്ടന്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ തുമ്പൊന്നും ലഭിക്കാതെ പൊലിസ്.
സ്ഥിരം മദ്യപാനിയായ മില്‍ട്ടന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഉള്‍പ്പെടെ നിരവധി പേരെ ഇതിനകം ചോദ്യം ചെയ്ത് കഴിഞ്ഞുവെങ്കിലും സൂചനകളിലൊന്നും എത്താന്‍ പോലിസിന് കഴിഞ്ഞിട്ടില്ല. പത്തിലധികം മുറിവുകള്‍ മില്‍ട്ടന്റെ ശരീര ഭാഗങ്ങളിലുള്ളതായി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത പോലിസ് സര്‍ജന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വയറിനും നെഞ്ചിനും മുതുകിനും ഏറ്റിട്ടുള്ള കുത്തുകളാണ് മരണകാരണമായി മാറിയിട്ടുള്ളതെന്നാണ് പോലിസ് സംശയിക്കുന്നത്.
പത്തു ദിവസം മുന്‍പ് ഇയാള്‍ക്കൊപ്പം മദ്യപിക്കാനെത്തിയ അപരിചിതനെ കുറിച്ച് സമീപവാസികള്‍ പോലിസിന് ചില സൂചനകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇയാളെക്കുറിച്ചുള്ള അന്വേഷണം എങ്ങുമെത്തിയിട്ടില്ല. മദ്യപാനവും വഴക്കുകൂടലും ഇവിടെ പതിവായി നടക്കുന്നതിനാല്‍ അന്വേഷണം എവിടെ നിന്ന് ആരംഭിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് പൊലിസ്. പളളുരുത്തി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ ജി അനീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss