|    Mar 26 Sun, 2017 1:24 am
FLASH NEWS

ചുരുങ്ങിയ കേന്ദ്ര പെന്‍ഷന്‍ ഇനിമുതല്‍ 9,000 രൂപ

Published : 8th August 2016 | Posted By: SMR

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ മുന്‍ ജീവനക്കാരുടെ ചുരുങ്ങിയ പെന്‍ഷന്‍ തുക ഇനിമുതല്‍ 9,000 രൂപയാവും. ഏഴാം ശമ്പളപരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്.
3,500 രൂപയായിരുന്ന കുറഞ്ഞ പെന്‍ഷനാണ് 9,000 രൂപയായി ഉയര്‍ത്തിയത്. 157.14 ശതമാനത്തിന്റെ വര്‍ധന ഇതിലൂടെ ഉണ്ടായി. ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. ഗ്രാറ്റിവിറ്റിയുടെ പരിധി 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഗ്രാറ്റിവിറ്റി പരിധി 25 ശതമാനവും ഡിഎ 50 ശതമാനവും വര്‍ധിപ്പിക്കാനായിരുന്നു ശുപാര്‍ശ. 58 ലക്ഷം പെന്‍ഷന്‍കാര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. 1,25,000 രൂപയായിരിക്കും പരമാവധി പെന്‍ഷന്‍. പരമാവധി ശമ്പളം 2,50,000 രൂപയും.  റിട്ടയര്‍മെന്റ് ഗ്രാറ്റിവിറ്റി, മരണ ഗ്രാറ്റിവിറ്റി എന്നിവ പരമാവധി 20 ലക്ഷം രൂപയാവും. ഡിഎ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനവും.

(Visited 17 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക