|    Sep 24 Sun, 2017 5:45 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ചുരിദാര്‍ വിവാദം: പുതിയ നിലപാടിനെ അനുകൂലിച്ച് രാജകുടുബാംഗം

Published : 2nd December 2016 | Posted By: SMR

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കുന്നതിനെ അനുകൂലിച്ച് തിരുവിതാംകൂര്‍ രാജകുടുംബാംഗം രംഗത്ത്. ചുരിദാര്‍ പാടില്ലെന്ന് രാജകുടുംബ പ്രതിനിധി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇളയ തലമുറയില്‍പ്പെട്ട ഗൗരി ലക്ഷ്മിഭായ് രംഗത്തുവന്നത്. ചുരിദാര്‍ ധരിക്കുന്നതില്‍ കുഴപ്പമില്ലെന്ന് കാണിച്ച് ഇവര്‍ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസര്‍ കെ എം സതീഷിന് കത്ത് നല്‍കി. ചുരിദാറിന്റെ മുകളില്‍ മുണ്ട് ധരിച്ച് ക്ഷേത്രത്തില്‍ കയറണമെന്ന വാദം വിചിത്രവും അപഹാസ്യവുമാണെന്നും അവര്‍ കത്തില്‍ വ്യക്തമാക്കി. ചുരിദാര്‍ പാടില്ലെന്നായിരുന്നു ഭരണസമിതിയിലെ രാജകുടുംബത്തിന്റെ പ്രതിനിധി ആദിത്യവര്‍മ സ്വീകരിച്ചിരുന്ന നിലപാട്. പട്ടു പാവാടയോ മറ്റോ ധരിക്കണമെന്ന നിലപാടാണ് ഇദ്ദേഹത്തിന്റേത്. ഇതോടെ രാജ കുടുംബത്തിനകത്തുതന്നെ ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാട് ഉടലെടുത്തിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക