|    Oct 20 Sat, 2018 6:17 am
FLASH NEWS

ചുരത്തില്‍ 245 കുപ്പി വിദേശമദ്യം കണ്ടെത്തി

Published : 26th September 2017 | Posted By: fsq

 

താമരശ്ശേരി: വയനാടന്‍ ചുരത്തില്‍ നിന്നും ചാക്കില്‍കെട്ടിവെച്ച നിലയില്‍ 245 കുപ്പി വിദേശ മദ്യം കണ്ടെത്തി. ചുരം എട്ടാവളവിന് മുകളില്‍ തകരപ്പാടയിലാണ് ചാക്കില്‍ കെട്ടിവെച്ച നിലയില്‍ വിദേശ മദ്യം കണ്ടെത്തിയത്. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പെട്ട ചാക്ക് പുറത്തെടുത്ത് പരിശോധിച്ചപ്പോഴാണ് 245 കുപ്പി മദ്യം കണ്ടെത്തിയത്.ചുരത്തില്‍ വാഹനത്തില്‍ നിന്നും ടയര്‍ തെറിച്ചു പോയത് കൊക്കയില്‍ തിരയുന്നതിനിടയിലാണ് മദ്യക്കുപ്പികളും കാര്‍ക്കുകളും കണ്ടെത്തിയത്. ഇതിനു പിന്നില്‍ വന്‍ സംഘം പ്രവര്‍ത്തിക്കുന്നതായി കരുതുന്നു. ഇവിടെ നിന്നും വ്യാജ മദ്യം ഉല്പാദിപ്പിച്ചു വിവധ തരത്തിലുള്ള വിദേശ മദ്യക്കുപ്പികളിലാക്കി വില്‍കുന്ന സംഘമാവാം ഇവരെന്നും അധികൃതരും നാട്ടുകാരും സംശയിക്കുന്നു. സംഭവമറിഞ്ഞു താമരശ്ശേരിയില്‍ നിന്നും എക്‌സൈസ് സംഘമെത്തി മദ്യം കസ്റ്റഡിയിലെടുത്തു.ഇതിനു സമീപത്തു നിന്നും നൂറുക്കണക്കിനു ഉപയോഗിക്കാത്ത് കുപ്പിക്കാര്‍ക്കുകളും കണ്ടെത്തിയിട്ടുണ്ട്.മദ്യക്കുപ്പികള്‍  മണ്ണ് പറ്റിയ നിലയിലാണ്. പോലീസിന്റെ പരിശോധന ഭയന്ന് ഉപേക്ഷിക്കപ്പെട്ടതോ അല്ലെങ്കില്‍ ഇവിടെ വ്യാജ മദ്യം എത്തിച്ചു കുപ്പിയിലാക്കി വില്‍പനക്ക് തയ്യാറാക്കുകയോ ചെയ്തതാവെമെന്ന് സംശയിക്കുന്നു. എക്‌സൈസ് അധികൃതര്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss