|    Jul 18 Wed, 2018 8:14 pm
FLASH NEWS

ചുരത്തില്‍ ഗതാഗത സ്തംഭനം പതിവ് ; ബദല്‍പാത വേണമെന്ന് ആവശ്യം

Published : 8th September 2017 | Posted By: fsq

 

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കില്‍ വലഞ്ഞ് യാത്രക്കാര്‍. നിരന്തരമായുണ്ടാവുന്ന ഗതാഗത സ്തംഭനത്തില്‍ അന്തര്‍സംസ്ഥാന യാത്രക്കാരടക്കം ദുരിതത്തിലാവുന്നു. വെള്ളവും ഭക്ഷണവുമില്ലാതെ മണിക്കൂറുകളാണ് യാത്രക്കാര്‍ പെരുവഴിയിലാവുന്നത്. പ്രത്യേകിച്ച് രാത്രിയില്‍. സ്ത്രീകളാവട്ടെ, അത്യാവശ്യ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലുമാവാതെ വിഷമത്തിലുമാവുകയാണ്. ആഘോഷവേളകളിലാണ് കുരുക്ക് വര്‍ധിക്കുന്നത്. ഈ സമയം വാഹനങ്ങളുടെ ബാഹുല്യമാണ് പ്രധാന പ്രശ്‌നം. വളവില്‍ ഒരു വാഹനം കുടുങ്ങിയാല്‍ മണിക്കൂറുകള്‍ ബ്ലോക്കാവും. ഓണം-ബക്രീദ് ആഘോഷത്തില്‍ മഴയും മണ്ണിടിച്ചലും  വാഹനബാഹുല്യവും റോഡുകളിലെ സ്ഥതിതിയുമെല്ലാം ഗതാഗത തടസ്സത്തിനടയാക്കി. തിരുവോണനാളിലും അവിട്ടം നാളിലുമെല്ലാം നിരവധി വാഹനങ്ങളാണ് ചുരത്തില്‍ കുടുങ്ങിയത്. ചുരത്തിന്റെ സൗന്ദര്യാസ്വാദനത്തിനായി നിരവധി സന്ദര്‍ശകര്‍ വയനാട്ടിലെ വിവിധ ഭാഗങ്ങളിലെത്തിയിരുന്നു. ഈ രണ്ട് ദിവസങ്ങളിലും ചുരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടതോടെ അവധി ആസ്വദിക്കാനെത്തിയ വിനോദസഞ്ചാരികളും വിവിധ ആവശ്യങ്ങള്‍ക്ക് കോഴിക്കോടേക്കും മറ്റും പോവുന്നവരും തിരിച്ചുവരുന്നവരുമായ യാത്രക്കാരും ബുദ്ധിമുട്ടിലായി. മൈസൂരു, ബംഗളൂരു യാത്രക്കാരും വലഞ്ഞു. ചൊവ്വാഴ്ച മൂന്നാം വളവില്‍ സ്വകാര്യബസ് കുടുങ്ങിയത്തോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. അടിവാരം മുതല്‍ വൈത്തിരി വരെ വഹനങ്ങള്‍ നിരങ്ങിനീങ്ങുന്ന അവസ്ഥയായിരുന്നു. രാത്രി വൈകിയാണ് ഗതാഗതതടസ്സം ഒഴിവായത്. ചുരും കടുന്നുകിട്ടാന്‍ അരമണിക്കൂര്‍ സമയം വേണ്ടിടത്ത് രണ്ടും മൂന്നും മണിക്കൂര്‍ വേണ്ടിവന്നു. ചുരത്തിലെ ഇന്റര്‍ ലോക്ക് ചെയ്യ ഭാഗം ഒഴിച്ചാല്‍ മറ്റ് പ്രധാന വളവുകള്‍ തകര്‍ന്നതും ബ്ലോക്ക് കൂടാന്‍ കാരണമാണ്. ചുരും വ്യൂ പോയിന്റില്‍ സന്ദര്‍ശകരുടെ ബാഹുല്യവും ഗതാഗതക്കുരുക്ക് വര്‍ധിപ്പിച്ചു. മഴ ദുരിതം ഇരട്ടിപ്പിച്ചു. ചെറിയ മരക്കൊമ്പുകള്‍ വീണതും മണ്ണിടിഞ്ഞതുമെല്ലാം തടസ്സമായി. രോഗികളുമായുള്ള ആംബുലന്‍സുകള്‍ക്കു വരെ കടന്നുപോവാനായില്ല. ഈ ദിവസങ്ങളില്‍ പോലിസ് ചില ഗതാഗത നിയന്ത്രണങ്ങള്‍ ചുരത്തില്‍ കൊണ്ടുവന്നെങ്കിലും ഒന്നും കുരുക്കഴിക്കാന്‍ പര്യാപ്തമായില്ല. താമരശ്ശേരി ചുരം വഴി വയനാട്ടിലേക്കുള്ള യാത്ര അനുദിനം ദുരിതമാവുകയാണ്. ബദല്‍പാത കൊണ്ടു മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരമാവൂ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss