|    Nov 19 Mon, 2018 11:01 pm
FLASH NEWS

ചുരം രണ്ടാംവളവില്‍ റോഡില്‍ വിള്ളല്‍

Published : 11th August 2018 | Posted By: kasim kzm

താമരശ്ശേരി: ചുരം രണ്ടാം വളവിനു താഴെ ദേശീയപാതയില്‍ റോഡിന്റെ ഒരുഭാഗം വിണ്ടുകീറി താഴ്ന്ന നിലയില്‍. ഇന്നലെ രാവിലെയാണ് റോഡിന്റെ മധ്യ ഭാഗത്ത് വിള്ളല്‍ ശ്രദ്ധയില്‍പെട്ടത്. സമീപത്തെ ഇരുനില കെട്ടിടം ചെരിഞ്ഞനിലയിലാണ്. കെട്ടിടത്തിനകത്തും ചുമരുകളിലുമെല്ലാം വിള്ളലുണ്ട്്്്.
റോഡില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് റോഡില്‍ ഗതാഗത തടസ്സം നേരിട്ടു. തുടര്‍ന്ന് ടാര്‍ ടിന്നുകള്‍കൊണ്ട് വിള്ളല്‍ വീണ ഭാഗം കയര്‍കെട്ടി തിരിക്കുകയും ഒരു ഭാഗത്ത് കൂടെ വാഹനങ്ങള്‍ കടത്തിവിടുകയുമാണ് ചെയ്യുന്നത്. ഇതിനോടടുത്ത സ്ഥലത്തെ ഏഴോളം കുംടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇതേതുടര്‍ന്ന് ദേശീയപാതാ ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്‌സ്, പട്ടാള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കനത്ത മഴയില്‍ നിലംപരിശാകുന്ന നിലയിലാണ് കെട്ടിടം. വേണ്ടത്ര ഫൗണ്ടേഷന്‍ സംവിധാനത്തിലൂടെയല്ല ഈ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss