|    Jul 21 Sat, 2018 8:39 pm
FLASH NEWS

ചുരം ഇടിഞ്ഞ മണ്ണ് റോഡില്‍ നിന്ന് നീക്കിത്തുടങ്ങി

Published : 22nd September 2017 | Posted By: fsq

 

താമരശ്ശേരി: നാലു  ദിവസങ്ങളില്‍ ഉണ്ടായ കനത്ത മഴയില്‍ താമരശ്ശേരി ചുരത്തില്‍  മണ്ണിടിഞ്ഞു റോഡില്‍ പതിച്ചത് നീക്കം ചെയ്തു തുടങ്ങി. ചുരം ഒമ്പതാം വളവിനു സമീപമാണ് വന്‍ തോതില്‍ മണ്ണ് ഇടിഞ്ഞു റോഡിലേക്ക് വീണത്. ഇതിനു പുറമെ മരങ്ങളും കടപുഴകി വീണിരുന്നു. മരവും മണ്ണും റോഡില്‍ കെട്ടിക്കിടക്കുന്നത് ചുരം വാഹന യാത്രക്കാരെ ഏറെ ആശങ്കയിലാക്കിയിരുന്നു. മഴപെയ്താല്‍ ഇവ റോഡിലൂടെ പരന്നൊഴുകുകയും ഗതാഗത തടസ്സത്തിനു കാരണമാവുകയും ചെയ്യും. ഇതിനു പുറമെ മണ്ണ് വീണ സ്ഥലം ഏറെ വീതി കുറഞ്ഞ ഭാഗമാണ്. ഇത് ഇരു ഭാഗത്തേക്കുമുള്ള വാഹനങ്ങളുടെ കടന്നു പോക്കിനു വിഘാതമാവുകയും ചെയ്തിരുന്നു. ചുരത്തില്‍ മിക്ക പ്രദേശത്തും മണ്ണിടിച്ചിലും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച ചുരം ഏഴാം വളവിലെ റോഡ് കനത്ത മഴയില്‍ ഒലിച്ചു പോയിരുന്നു. ഇതു മൂലം മണിക്കൂറുകളോളം ഗതാഗത തടസ്സം അനുഭവപ്പെടുകയും ചെയ്തു. ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 30 കോടിയിലധികം ചെലവഴിച്ചു രണ്ട് വര്‍ഷം മുമ്പ് നടത്തിയ നവീകരണത്തില്‍ വന്‍ അഴിമതി നടന്നതാണ് റോഡ് തകര്‍ച്ചക്ക് ആക്കം കൂട്ടിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അഴിമതിക്ക് ദേശീപാത അധികൃതരില്‍ ചിലരുടെ ഒത്താശയുണ്ടെന്നും ആരോപണം ഉയരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss