|    Jul 22 Sat, 2017 4:18 pm
FLASH NEWS

ചുമട്ടുതൊഴിലാളി സമരം ഒത്തുതീര്‍ന്നു

Published : 14th July 2017 | Posted By: fsq

 

മാനന്തവാടി: നഗരത്തില്‍ സിഐടിയു ഒഴികയുള്ള സംയുക്ത ചുമട്ടുതൊഴിലാളികള്‍ നടത്തിവന്ന അനിശ്ചിതകാല സമരം ഒത്തുതീര്‍ന്നു. എഡിഎം കെ എം രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതനുസരിച്ച് പാണ്ടിക്കടവിലെ റോയല്‍ എന്ന സ്ഥാപനത്തിന്റെ കയറ്റിറക്കും ചിങ്കിളി എന്ന സ്ഥാപനത്തിലെ ചരക്ക് ഇറക്കലും പുതുതായി തൊഴില്‍ കാര്‍ഡിനപേക്ഷിച്ച തൊഴിലാളികള്‍ക്ക് നല്‍കും. ചിങ്കിളിയിലെ ചരക്ക് കയറ്റലും ശാരദ ഇന്‍ഡസ്ട്രീസിലെ കയറ്റിറക്കും പഴയ തൊഴിലാളികള്‍ക്കു നല്‍കാനും തീരുമാനമായി. ചര്‍ച്ചയില്‍ ജില്ലാ ലേബര്‍ ഓഫിസര്‍ കെ മാധവന്‍, ഡെപ്യൂട്ടി ലേബര്‍ ഓഫിസര്‍ സുരേഷ്, യൂനിയന്‍ നേതാക്കളായ പി വി സഹദേവന്‍, ഇ ജെ ബാബു, പി ഷംസുദ്ദീന്‍, സി കുഞ്ഞബ്ദുല്ല പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക