|    Mar 28 Tue, 2017 11:23 pm
FLASH NEWS

ചുമട്ടുതൊഴിലാളികളുടെ വേതനം; പരിഷ്‌കരണ മാനദണ്ഡം അറിയിക്കണമെന്ന് ഹൈക്കോടതി

Published : 2nd July 2016 | Posted By: SMR

കൊച്ചി: ചുമട്ടു തൊഴിലാളികള്‍ക്ക് ഏത് മാനദണ്ഡം വച്ചാണ് വേതന പരിഷ്‌കരണം നടപ്പാക്കുന്നതെന്ന് അറിയിക്കാന്‍ ഹൈക്കോടതി. ഉദയംപേരൂരിലെ ഗ്രാനൈറ്റ് വില്‍പനശാലയിലെ കയറ്റിറക്കുമതിക്ക് പോലിസ് സംരക്ഷണം തേടി സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് ജസ്റ്റിസ് കെ ടി ശങ്കരന്‍, ജസ്റ്റിസ് എ ഹരിപ്രസാദ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് അഭിപ്രായം തേടിയത്.
നിലവില്‍ വേതന സേവന വ്യവസ്ഥകളൊന്നും ഇല്ലാതിരിക്കെ ചുമട്ടുതൊഴിലാളികളുടെ വേതന നിര്‍ണയവുമായി ബന്ധപ്പെട്ട് സ്വീകരിച്ചുവരുന്ന മാനദണ്ഡങ്ങള്‍ രേഖാമൂലം അറിയിക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തു. കൂലി സംബന്ധിച്ച് ചുമട്ടുതൊഴിലാളികളുടെ പ്രശ്‌നം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഗ്രാനൈറ്റ് സ്ഥാപനയുടമ പോലിസ് സംരക്ഷണം തേടി കോടതിയെ സമീപിച്ചത്. തൊഴിലാളി ഇടപെടല്‍ മൂലം തങ്ങളുടെ സ്ഥാപനത്തിലേക്കോ പുറത്തേക്കോ സാമഗ്രികള്‍ കൊണ്ടുപോവാനാകുന്നില്ല. ഇതിനാല്‍, പൊലിസ് സംരക്ഷണം വേണമെന്നാണ് ഹരജിക്കാരുടെ ആവശ്യം.
ഹരജി പരിഗണിക്കവേ കൂലിത്തര്‍ക്കവുമായി ബന്ധപ്പെട്ട കാര്യം ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് വേതന നിര്‍ണയം സംബന്ധിച്ച മാനദണ്ഡമെന്തെന്ന് കോടതി ആരാഞ്ഞത്. സ്ഥാപന ഉടമകളും തൊഴിലാളികളും തമ്മിലെ ഉഭയകക്ഷി സമ്മതപ്രകാരമാണ് നിലവില്‍ ചുമട്ടുതൊഴിലാളികളുടെ വേതനം നിശ്ചയിക്കുന്നതെന്ന് ജില്ലാ ലേബര്‍ ഓഫിസര്‍ക്കു വേണ്ടി അഭിഭാഷകന്‍ വ്യക്തമാക്കി.
ഇതേതുടര്‍ന്നാണ് വേതന നിര്‍ണയവുമായി ബന്ധപ്പെട്ട മാനദണ്ഡം രേഖാമൂലം അറിയിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.—

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day