|    Mar 29 Wed, 2017 12:54 pm
FLASH NEWS

ചുണ്ടയില്‍ കടയ്ക്ക് തീയിട്ടു: വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Published : 6th May 2016 | Posted By: SMR

കടയ്ക്കല്‍: ചുണ്ടയില്‍ കടയ്ക്ക് തീയിട്ടു. പൊയ്കയില്‍ വീട്ടില്‍ ഇബ്രാഹീംകുഞ്ഞിന്റെ മകന്‍ മുഹമ്മദ് റാഫിയുടെ കടയിലാണ് പെട്രോള്‍ ഒഴിച്ച് തീയിട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. രാവിലെ ആറിന് കട തുറന്നപ്പോഴാണ് കട കത്തിയതായി അറിയുന്നത്. കടയുടെ സൈഡിലെ എയര്‍ ഹോളിലൂടെ പെട്രോള്‍ കടയ്ക്കകത്തേക്ക് ഒഴിച്ച ശേഷം തീയിട്ടതാവാമെന്ന് പോലിസ് പറഞ്ഞു. സമീപത്തായി ഗ്യാസ് സിലിണ്ടറും ഫ്രിഡ്ജും ഉണ്ടായിരുന്നെങ്കിലും ഇതിലേക്ക് തീ പടരാതിരുന്നത് കൊണ്ട് വലിയ അപകടം ഒഴിവായി. കടയ്ക്കല്‍ എസ്‌ഐയ്ക്കും സിഐയ്ക്കും എസ്പിക്കും ഇലക്ഷന്‍ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. കടയ്ക്കല്‍ എസ്‌ഐ സ്ഥലം സന്ദര്‍ശിച്ചു. പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിനായി ചില സാമൂഹിക വിരുദ്ധര്‍ ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ ഇന്നലെ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day