|    Jun 21 Thu, 2018 2:08 pm
FLASH NEWS

ചുണ്ടപ്പാടിയിലെ മിനിയും ബാലനും രാഷ്ട്രപതിയുടെ അതിഥികള്‍

Published : 25th January 2017 | Posted By: fsq

 

കല്‍പ്പറ്റ: ഡല്‍ഹിയില്‍ നടക്കുന്ന റിപബ്ലിക് ദിനാഘോഷത്തില്‍ രാഷ്ട്രപതിയുടെ അതിഥികളായി കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ നറുക്കുവീണത് തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് ചുണ്ടപ്പാടി കോളനിയിലെ മിനി-ബലന്‍ ദമ്പതികള്‍ക്ക്. എല്ലാ വര്‍ഷവും ഓരോ സംസ്ഥാനത്തുനിന്നും ഒരു പട്ടികവര്‍ഗ ദമ്പതികള്‍ വീതം രാഷ്ട്രപതിയുടെ അതിഥികളായി ക്ഷണിക്കപ്പെടാറുണ്ട്. പട്ടികവര്‍ഗത്തിലെ അതീവ ദുര്‍ബലവിഭാഗമായ കാട്ടുനായ്ക്ക വിഭാഗക്കാരാണിവര്‍. ലെയ്‌സണ്‍ ഓഫിസറായ നിലമ്പൂര്‍ ഐടിഡിപി പ്രൊജക്റ്റ് ഓഫിസര്‍ കെ കൃഷ്ണനോടൊപ്പം ഇവര്‍ കരിപ്പൂരില്‍നിന്നു ഡല്‍ഹിക്ക് തിരിച്ചു. ഡല്‍ഹി ചാണക്യപുരിയിലെ വിശ്വയുവകേന്ദ്രയിലാണ് ഇവര്‍ക്ക് താമസസൗകര്യമൊരുക്കിയിട്ടുള്ളത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, പട്ടികഗോത്രകാര്യ മന്ത്രി തുടങ്ങിയവരുടെ വിരുന്നുസല്‍ക്കാരങ്ങളില്‍ കൂടി പങ്കെടുത്തശേഷം ഫെബ്രുവരി മൂന്നിന് ഇവര്‍ ജില്ലയില്‍ തിരിച്ചെത്തും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss