|    Sep 24 Mon, 2018 1:59 am
FLASH NEWS

ചുങ്കത്ത് മൂന്നു കടകളില്‍ മോഷണം

Published : 2nd June 2018 | Posted By: kasim kzm

താമരശ്ശേരി: ചുങ്കത്ത് കടകളില്‍ വ്യാപക മോഷണം. ചുങ്കത്ത് പല ചരക്കുകട ഉള്‍പ്പെടെ മൂന്ന് കടകളിലാണ് മോഷണം നടന്നത്. കന്നുമ്മല്‍ കെ ജി ഉണ്ണിയുടെ പലചരക്കുകട, വിന്‍സന്റെ ഓയില്‍ കട, ഹരിദാസന്റെ വര്‍ക്ക് ഷോപ്പ് എന്നിവയില്‍ ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. ഉണ്ണിയുടെ നിരപ്പലകയിട്ടിരുന്ന കടയുടെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്തുകയറിയത്.
60000 രൂപ നഷ്ടപ്പെട്ടതായി കടയുടമ പറഞ്ഞു. രണ്ടാഴ്ച മുമ്പ് താമരശേരി ടൗണില്‍ പോസ്റ്റോഫീസിനു സമീപമുള്ള മൂന്ന് കടകളില്‍ ഷട്ടര്‍ തകര്‍ത്ത് മോഷണം നടത്തിയിരുന്നു. ഈ കേസ് പോലീസ് അന്വേഷിച്ചു വരുമ്പോഴാണ് ചുങ്കത്ത് വീണ്ടും മൂന്ന് കടകള്ളില്‍ കൂടി മോഷണം നടന്നത്.
ഇത് കച്ചവടക്കാരില്‍ ആശങ്ക വര്‍ധിപ്പിക്കുകയും ചെയ്യുന്നു.രാത്രി കാലങ്ങളില്‍ പോലീസ് പട്രോളിങ് ശക്തമാക്കമമെന്ന് ചുങ്കം യൂനിറ്റ് വ്യാപാരി യോഗം ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss