|    Oct 21 Sun, 2018 7:49 pm
FLASH NEWS

ചുങ്കത്തറയിലെ ഡയാലിസിസ് സെന്റര്‍ മുഖ്യമന്ത്രി 16ന് ഉദ്ഘാടനം ചെയ്യും

Published : 11th September 2017 | Posted By: fsq

 

എടക്കര: ജനകീയ കൂട്ടായ്മയില്‍ ചുങ്കത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആരംഭിക്കുന്ന ഡയാലിസിസ് സെന്റര്‍ 16ന് മുഖ്യമന്ത്രി പിണറായി വജയന്‍ ഉദ്ഘാടനം ചെയ്യും.  പ്രവര്‍ത്തനം തുടങ്ങുന്നതോടെ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സര്‍ക്കാറിന്റെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ആദ്യ ഡയാലിസിസ് സെന്ററാകും ചുങ്കത്തറയിലേത്. സിഎച്ച്‌സിയില്‍ ഡയാലിസിസ് സെന്റര്‍ ആരംഭിക്കുന്നതിനായി നിരവധി ശ്രമങ്ങള്‍ മുമ്പേ നടത്തിയിരുന്നെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ കാരണം മുടങ്ങുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ഡയരക്ടര്‍ ഡോ. ആര്‍ രമേശ് അനുമതി നല്‍കികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിലമ്പൂര്‍ ബ്‌ളോക്ക് പഞ്ചായത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ആശുപത്രി വികസന സമിതിയുടെ ചെലവിലും പൂര്‍ണ നിയന്ത്രണത്തിലുമായിരിക്കും ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തിക്കുക. മലയോര മേഖലയിലെ ആറ് ഗ്രാമപഞ്ചായത്തുകളിലെ നിര്‍ധന രോഗികള്‍ക്കാണ് സെന്ററില്‍ നിന്നുള്ള പ്രയോജനം ലഭിക്കുക. പി വി അന്‍വര്‍ എംഎല്‍എ, എടക്കര പ്രവാസി (സേവ), വ്യാപാരി വ്യവസായി ഏകോപന സമിതി, നിലമ്പൂര്‍ പ്രവാസി അസോസിയേഷന്‍, ഖത്തര്‍ നിലമ്പൂര്‍ അസോസിയേഷന്‍, പോത്തുകല്‍ പ്രവാസി കൂട്ടായ്മ (പോപ്പി ജിദ്ദ), മൂത്തേടം പ്രവാസി കൂട്ടായ്മ (തണല്‍) എന്നിവരുടെ സഹകരണത്തോടെ 42 ലക്ഷം രൂപ ചെലവില്‍ എട്ട് മെഷീനുകളാണ് സെന്ററിലുള്ളത്. ചുങ്കത്തറ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവാസി കൂട്ടായ്മയായ “കൈത്താങ്ങ് പതിനാറര ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്. മൊത്തം 66,84,000 രൂപയാണ് ഡയാലിസിസ് സെന്ററിനായി പൊതുസമൂഹം സമാഹരിച്ച് നല്‍കിയിരിക്കുന്നത്. കൂടാതെ എംഎല്‍എ ഫണ്ടില്‍ നിന്നും അഞ്ച് മെഷീനുകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കുമായി അമ്പത് ലക്ഷം രൂപ അനുവദിച്ചതായി പി വി അന്‍വര്‍ എംഎല്‍എ അറിയിച്ചു. ആറ് ജീവനക്കാരാണ് സെന്ററില്‍ നിലവിലുള്ളത്. സെന്ററിന്റെ പ്രവര്‍ത്തനത്തിനായി മൊത്തം എട്ട് ലക്ഷത്തോളം രൂപയാണ് മാസം ചെലവ് വരുന്നത്. സെന്ററിന്റെ പ്രവര്‍ത്തനത്തിന് ഫണ്ട് കണ്ടത്തെുന്നതിനായി നിലമ്പൂര്‍ ബ്‌ളോക്ക് പഞ്ചായത്ത്, ആറ് ഗ്രാമപഞ്ചായത്തുകള്‍, വാര്‍ഡുകള്‍ എന്നിവ കേന്ദ്രീകരിച്ച് സപ്പോര്‍ട്ടിങ് കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാലയങ്ങള്‍, സന്നദ്ധ സംഘടനകള്‍, മത സ്ഥാപനങ്ങള്‍, സംഘടനകള്‍ തുടങ്ങിയവയും സെന്ററിനായി പ്രവര്‍ത്തിക്കുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss