|    Sep 25 Tue, 2018 12:28 pm
FLASH NEWS

ചുങ്കം വിദേശമദ്യഷാപ്പ്:പ്രതിഷേധം ശക്തം

Published : 23rd January 2017 | Posted By: fsq

 

ആലപ്പുഴ: ചുങ്കത്ത് നഗരസഭയുടെ അനുമതിയില്ലാതെ പ്രവര്‍ത്തനം ആരംഭിച്ച സര്‍ക്കാര്‍വക വിദേശ മദ്യഷാപ്പിനെതിരെ പ്രതിഷേധം ശക്തമാകുന്നു.മദ്യഷാപ്പ്  അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടു മുല്ലയ്ക്കല്‍, തിരുമല, പാലസ്, പള്ളാത്തുരുത്തി വാര്‍ഡുകളിലെ ജനങ്ങള്‍ ഒപ്പിട്ട നിവേദനം മന്ത്രി ജി സുധാകരനു ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നല്‍കി. മദ്യഷാപ്പ് വന്നതുമൂലം ജനങ്ങള്‍ അനുഭവിക്കുന്ന വിഷമതകള്‍ ചൂണ്ടിക്കാട്ടിയാണ് ആയിരങ്ങള്‍ ഒപ്പിട്ട നിവേദനം മന്ത്രിയ്ക്ക് നല്‍കിയത്. ബന്ധപ്പെട്ടവരുമായി വിഷയം ചര്‍ച്ചചെയ്തു തീരുമാനമെടുക്കാമെന്ന് നിവേദക സംഘത്തെ മന്ത്രി അറിയിച്ചു. ജനകീയ സമിതി ചെയര്‍മാന്‍ ടി എ വാഹിദ്, വൈസ് ചെയര്‍മാന്‍ സുനീര്‍ ഇസ്മയില്‍, ജോയിന്റ് കണ്‍വീനര്‍ റിനാഷ് മജീദ് തുടങ്ങിയവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്. ഇതിനിടെ  നഗരസഭയുടെ അനുമതി പോലുമില്ലാതെ ആരംഭിച്ച മദ്യഷാപ്പ് എത്രയും വേഗം അടച്ചുപൂട്ടാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് കേരളാ മുസ്്‌ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. എ പൂക്കുഞ്ഞ് ആവശ്യപ്പെട്ടു. ജനവാസ കേന്ദ്രത്തില്‍ ബീവറേജ് ഷോപ്പ് പാടില്ലെന്ന സുപ്രീംകോടതി വിധിയെ കാറ്റില്‍പറത്തി പോലിസിന്റെ ഒത്താശയോടെ നടത്തുന്ന മദ്യവ്യാപാരം അനുവദിക്കാവുന്നതല്ല. ജനരോക്ഷം മനസിലാക്കി ബന്ധപ്പെട്ടവര്‍ എത്രയും വേഗം ബീവറേജ് മാറ്റാനുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ നഗരത്തിലെ മുസ്്‌ലിം ജമാഅത്തുകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിക്കും. സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കിയ ബീഹാര്‍, കേരളത്തിലും പ്രാവര്‍ത്തികമാക്കണമെന്നും ജമാഅത്ത് കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. എ പൂക്കുഞ്ഞ് ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss